0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman]

Author : kkstories Read All Parts 1.2K

അടുത്തേക്ക് വന്നു.

ഗായത്രി :- സന്ദീപേ..

ഞാൻ :- ഏഹ്..??

ഗായത്രി :- കൊറേ കാശ് അയോടാ ക്യാമെറക്ക്..?

ഞാൻ :- ഇല്ലെന്ന്.. ഇപ്പോഴത്തെ റേറ്റ് ഒക്കെ വച്ചുനോക്കുമ്പോ നല്ല ലാഭമാണ്. നിന്റെ ഫോൺ താ ഞാൻ കണക്ട് ആക്കിത്തരാം ക്യാമറ.. അപ്പൊ നിനക്കും ചെക്ക് ചെയ്യാലോ പുറത്ത് ആരാ വന്നേ എന്നൊക്കെ..

എന്നിട്ട് ഞാൻ കൈ നീട്ടി അവൾ എന്നെ നോക്കിയിട്ട്..

ഗായത്രി :- എനിക്ക് ഫോൺ ഇല്ല... നാട്ടിൽ നിന്നും വന്നപ്പോൾ അയ്യാൾ അന്വേഷിച്ചു വരുമെന്ന് പറഞ്ഞു അവിടെ കളഞ്ഞിട്ട വന്നേ..

ഞാൻ കുറച്ച് നേരം ആലോചിച്ച നിന്നിട്ട് അവളോട്‌...

ഞാൻ :- . വാ..

അവളെയും കൊണ്ട് എന്റെ റൂമിലേക്ക് പോയി. അലമാര തുറന്നു എന്റെ ഒരു ഐഫോൺ 11 ഞാൻ അവൾക്ക് കൊടുത്തു. 16 പ്രൊ എടുത്തപ്പോൾ ഇത് ഞാൻ മാറ്റി വച്ചു ഇപ്പോൾ അതുകൊണ്ട് ഇങ്ങനെ ഒരു ഉപയോഗമുണ്ടായി.

ഞാൻ :- ഇത് നീ എടുത്തോ.. ചാർജർ ഇവിടെ കാണും ഞാൻ എടുത്തു തരാം..

അവൾ അത് വാങ്ങി നോക്കിയിട്ട്..

ഗായത്രി :- എടാ ഇത് നല്ല പൈസ അല്ലേ.. ഇത്രേം നല്ലതൊന്നും എനിക്ക് വേണ്ട.. വല്ല കീപാഡ് ഫോൺ മതി.

ഞാൻ :- നീ അത് വച്ചോ.. എന്റെ കൈയിൽ കീപാഡ് ഫോൺ ഒന്നുമില്ല..സിം നമ്മുക്ക് ഇന്ന് വൈകിട്ട് എടുക്കാം.. കൂടുതൽ ആലോചിക്കേണ്ട.. ഒക്കെ??

ഗായത്രി :- മ്.. നീ ചോർ കഴിക്കുന്നില്ലേ???

ഞാൻ :- ഞാൻ ഉച്ചക്ക് കഴിക്കാറില്ല.. വല്ല ഓറഞ്ഞോ ആപ്പീളോ കഴിക്കും. നീ കഴിച്ചോ..

💬 Comments

View all comments