Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman]
നമ്മക്ക് കുറച്ച് ഒന്ന് നടക്കാം. എപ്പോഴും ആ ഫ്ലാറ്റിൽ അല്ലേ..??
അവിടെന്ന് ഇറങ്ങി വണ്ടി എടുക്കാതെ വെറുതെ കുറച്ചു നടന്നു. നഗരം വണ്ടികളുടെയും വഴിയോര കച്ചവടക്കാരുടെയും കലപില ശബ്ദം. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും സംസാരിച്ചില്ല. പെട്ടന്ന് അവൾ എന്നോട്
ഗായത്രി :- സന്ദീപേ..??
ഞാൻ അവളെ നോക്കി.. എന്താ എന്ന് മട്ടിൽ..
ഗായത്രി :- ഇന്ന് ക്യാമറ ഫിറ്റ് ചെയ്യാൻവന്നവർ എന്താ എന്നെ പറ്റി ചോദിച്ചേ..?
ഇത് ഞാൻ കുറച്ചു നേരുത്തേ പ്രതീക്ഷിച്ചു ചോദ്യമാണ്. അതുകൊണ്ട് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല.
ഞാൻ :- അത്..... നീ എന്റെ വൈഫ് ആണോ എന്ന്.. അല്ല കസിൻ ആണെന്ന് ഞാൻ പറഞ്ഞു... പിള്ളേർക്ക് അബദ്ധം പറ്റിയതാ..
ഗായത്രി :- മ്... അവന്മാർ അത് ചോദിച്ചത് കേട്ടു നീ എന്താ പറഞ്ഞേ എന്ന് ഞാൻ കേട്ടില്ല അതാ ചോദിച്ചേ..
ഞാൻ :-മ്.
ഞങ്ങൾ തിരിച്ചു നടന്നു കാറിൽ കേറി നേരെ ഫ്ലാറ്റിൽ എത്തി.
22:30>>>>
ഗായത്രി :- സന്ദീപേ.. കഴിക്കുന്നില്ലേ.. എടുത്തു വയ്ക്കട്ടെ..?
ഞാൻ :- വേണ്ട നീ കിടന്നോ.. ഞാൻ പിന്നെ കഴിച്ചോളാം..
അവൾ പോയി കിടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ പോയി ചോറും കഴിച്ചു ബാക്കി വന്ന കറി ഫ്രിഡ്ജിലും വച്ചിട്ട് കിടക്കാൻ പോയി..കുറച്ച് നാളായി ഇപ്പോൾ നഷ്ടമാണ് സ്റ്റോക്ക് മാർക്കറ്റ് ഒക്കെ.. അതിന്റെ ഒരു സങ്കടത്തിൽ ഞാൻ എല്ലാ ബ്ലോഗും വീഡിയോസും ഒക്കെ കണ്ടിട്ടാണ് ഇപ്പോൾ ഇൻവെസ്റ്റ്മെന്റ് ഒക്കെ.. അതുകൊണ്ട് ഇപ്പോൾ ഉറക്കമൊക്കെ കണക്കാ..
എപ്പഴോ ഉറക്കം വന്നപ്പോൾ ഞാൻ കിടന്നു.
5:00>>>>
രാവിലെ
💬 Comments
View all comments