0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]

Author : kkstories Read All Parts 1.8K

അമ്മയുടെ സുഹൃത്ത് എന്നെ പഠിപ്പിച്ച ടീച്ചർ ഉണ്ണീടെ കൂടെ എന്നെപോലെ ഒരാളെ കണ്ടുവെന്ന് അമ്മയോട് പറഞ്ഞു.

ഉടനെ അമ്മ ഉണ്ണിയുടെ നമ്പർ എവിടെന്നോ എടുത്ത് വിളിച്ചു. അവൻ എല്ലാം പറഞ്ഞു. അങ്ങനെയാണ് ഇവിടെ എത്തിയത്..

ഞാൻ ജാനിയെ അവർക്ക് പരിചയപ്പെടുത്തി.

ഞാൻ :- അമ്മേ.. അച്ഛാ.. ഇത് ഗായത്രി.. ഞാൻ സ്നേഹിക്കുന്ന പെണ്ണ്. എനിക്ക് ഇവളെ കല്യാണം കഴിക്കണം.

അമ്മ :- അതിന് എന്താടാ.. എന്റെ മക്കൾക്ക് നല്ലത് മാത്രമേ വരൂ. അച്ഛനും അമ്മയും നടത്തി തരാം. അല്ലേ സുധിയേട്ടാ..?

അച്ഛൻ :- എന്റെ മോന്റെ ആഗ്രഹമല്ലേ.. അച്ഛൻ ഇല്ലേ നിന്റെ കൂടെ..
"അച്ഛനില്ലേ നിന്റെ കൂടെ..... "

അത്രെയും നാൾ ഇല്ലാത്ത ഒരു ധൈര്യം എനിക്ക്. ആ വാക്കിൽ. അത്രെയും ഉറപ്പ്... ഇതൊക്കെ ഞാൻ ഒരുപ്പാട് ആഗ്രഹിച്ചു.. ഇപ്പോൾ എനിക്ക് അത്‌ കിട്ടി. എന്റെ ഇരുപതിയെട്ടാം വയസ്സിൽ.

അമ്മക്ക് അവളെ ഇഷ്ടമാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അച്ഛന് പിന്നെ എപ്പഴേ ഒക്കെ..
>>>>>>

ഉണ്ണീടെ എൻഗേജ്മെന്റ് ദിവസം.
അമ്പലത്തിൽ ഞാനും ജാനിയും അമ്മയും അച്ഛനും. ഞങ്ങൾ ഇപ്പോൾ എന്റെ തറവാട്ടിലാണ് താമസം.

അമ്മ :- കണ്ണാ.. എന്റെ മോന്റെ കല്യാണവും ഉടനെ കാണും.
ഞാൻ :- പോ അമ്മേ.. ചുമ്മാ കളിയാക്കാതെ...

ഞാൻ അമ്മയുടെ തോളിൽ കൈ ഇട്ടു നിന്ന് അവന്റെ ഉറപ്പിക്കൽ കണ്ടു. ഫോട്ടോ എടുക്കാനായി സ്റ്റേജിലേക്ക് കേറി. ഫോട്ടോ എടുത്ത് അവരൊക്കെ ഇറങ്ങി. ഇവൻ എന്റെ ചെവിയിൽ..

ഉണ്ണി :- ഗായത്രിയുടെ മറ്റേ ബന്ധുവിനെ കാണണോ നിനക്ക്..
ഞാൻ :- കാണിച്ച താ.. ഒന്ന്

💬 Comments

View all comments