0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]

Author : kkstories Read All Parts 1.8K

സംസാരിക്കുന്നു.ടീഷർട്ടും ഇട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ആരാ എന്ന് നോക്കാൻ..

ആളിനെ കണ്ട മാത്രയിൽ ഞാൻ തലകറങ്ങി വീണുപ്പോകുമോ എന്ന് പേടിച്ചു ചുവരിലേക്ക് ചാരി..
"അമ്മയും അച്ഛനും "

എന്റെ തൊണ്ട വരണ്ടു. കണ്ണ് നിറഞ്ഞു. ശബ്ദം പുറത്തേക്ക് വരുന്നില്ല. ഞാൻ ജാനിയെ നോക്കി. അവളെ എനിക്ക് കാണാം. പക്ഷെ മുഖത്തെ വികാരം എന്റെ കണ്ണുനീർ മറച്ചു..
അമ്മ എന്നെ നോക്കുന്നു. അമ്മയുടെ കണ്ണും നിറഞ്ഞോ?

അമ്മ :- അമ്മടെ കണ്ണൻ അമ്മയോട് പിണക്കമാണോ??
ഞാൻ :- അമ്മേ....

നിലവിളിചികൊണ്ട് എന്റെ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. വാവിട്ട കരഞ്ഞു.എന്റെ ഭാരം ഞാൻ അമ്മയുടെ നെഞ്ചിലേക്ക് വച്ചു.
എന്റെ ഉള്ളിൽ ഒരിക്കലും ഞാൻ എന്റെ അമ്മയെയും അച്ഛനെയും വെറുത്തിട്ടില്ല. ഒരുപക്ഷെ ഈ ഒരു ദിവസം ഞാൻ ഒരുപ്പാട് ആഗ്രഹിച്ചിരുന്നു..
അമ്മയും എന്നെ കെട്ടിപിടിച് കരഞ്ഞു. എന്നോട് ക്ഷമ ചോദിച്ചു.
അച്ഛൻ :- മോനെ... നിനക്ക് അച്ഛനോട് ദേഷ്യമാണോ? വെറുപ്പാണോ??
ഞാൻ അച്ഛനെ നോക്കി.. കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നു.

ഞാൻ :- ഇല്ല അച്ഛാ.. ഒരിക്കലുമില്ല.. എനിക്ക് അതിന് പറ്റില്ല..
അത്‌ കേട്ടപ്പോൾ എന്റെ അച്ഛൻ പൊട്ടി കരഞ്ഞപ്പോയി. ഞാൻ അച്ഛനെ കെട്ടിപിടിച്ചു.
ഞാൻ :- ഞാൻ നിങ്ങളെ ഒരുപ്പാട് മിസ്സ്‌ ചെയ്തു..

അച്ഛൻ എന്നെ പിന്നെയും ഇറുക്കി കെട്ടിപിടിച്ചു.

ഞാൻ നാടുവിട്ടതിനു ശേഷം അമ്മയും അച്ഛനും പിന്നെയും കണ്ടു. അവർക്ക് പിരിഞ്ഞു ജീവിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി. ഒരു അവസരം കൂടി പരസ്പരം കൊടുക്കാൻ അവർ തീരുമാനിച്ചു. അപ്പോഴേക്കും ഞാൻ വേറെ ഒരു നഗരത്തിൽ വേര് ഉറപ്പിച്ചിരുന്നു..

ഇന്നലെ

💬 Comments

View all comments