0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 795
ഞാനായിരിക്കും. അവൾ അനുഭവിക്കുന്ന ശാരീരിക വേദനയെക്കാൾ എത്രയോ ഇരട്ടി എന്റെ ഹൃദയം വേദനിക്കുന്നു. മുകളിൽ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ല , ആരും ഒന്നും വന്ന് പറയുന്നുമില്ല. ഗതികെട്ട് ഞാൻ രണ്ടാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പ് കയറി. മുകളിൽ തന്നെ നിൽപ്പുണ്ട് ഒരു അൻപത് വയസ്സ് തോന്നിക്കുന്ന ലേഡി സെക്യൂരിറ്റി . എന്നെ കണ്ടതും അവർ കണ്ണും മിഴിച്ച് നോക്കി. " തന്നോടല്ലേ നേരത്തെ പറഞ്ഞത് താഴെയിരിക്കാൻ .... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നഴ്സ് വന്ന് വിളിക്കും. താൻ പോയി താഴെ ഇരിക്ക് ..... "
ഞാൻ എന്തെങ്കിലും പറഞ്ഞ് തുടങ്ങുന്നതിന് മുൻപ് തന്നെ അവർ എടുത്തടിച്ച പോലെ എന്നോട് പറഞ്ഞു. താഴെ നിന്ന ചിലർ അത് കേട്ടു എന്ന് എനിക്ക് മനസ്സിലായി. ഞാൻ വീണ്ടും തിരിച്ച് പഴയ സ്ഥലത്ത് വന്നിരുന്നു. എന്റെ ഉള്ളിലെ ആദി അവർക്ക് അറിയില്ലല്ലോ . ജീവിതത്തിൽ കൂടുതലും ദു:ഖമനുഭവച്ച എനിക്ക് ഓരോ നിമിഷവും പേടിയാണ് കാരണം എന്നെ സ്നേഹിച്ചിട്ടുള്ളവരെല്ലാം എന്നെ വിട്ട് പോയിട്ടേ ഉള്ളൂ...... എന്തോ ആലോചിച്ച് ഇരുന്നപ്പോഴാണ് ഒരു ആംബുലൻസിന്റെ നിലവിളി ശബ്ദം എന്നെ ഉണർത്തിയത്. ആ ആംബുലൻസ് തൊട്ടപ്പുറത്തുള്ള ക്യാഷുവാലിറ്റിക്കു മുന്നിൽ നിർത്തി. എന്താണ് കാര്യം എന്നറിയാൻ ഞാൻ എണീറ്റ് അങ്ങോട്ടേക്ക് ചെന്നു. ഒരു ചെറുപ്പക്കാരനെ ആംബുലൻസിൽ നിന്ന് എടുത്ത് വീൽചെയറിൽ ഇരുത്തി അകത്തേക്ക് കൊണ്ടു പോകുന്നു , ആ ചെറുപ്പക്കാരന്റെ ശരീരം ചിലയിടത്തൊക്കെ മുറിഞ്ഞിട്ടുണ്ട് . "ആക്സിഡന്റാണ് . കുടിച്ചോണ്ട് ബൈക്ക് ഓടിച്ചതാ , നല്ല ഫിറ്റാ ..... എന്തോ ഭാഗ്യത്തിന് വലിയ പരിക്കില്ല .." ആംബുലൻസ് ഓടിച്ചിരുന്ന

💬 Comments

View all comments