Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
ചേട്ടൻ ഹോസ്പിറ്റലിലെ സെക്യൂരിറ്റിയോട് വിളിച്ചു പറഞ്ഞത് എന്റെ ചെവികളിൽ മുഴങ്ങി.
ഞാൻ തിരിച്ച് പഴയ സ്ഥലത്തു വന്നിരുന്നു .
മദ്യപാനം ജീവിതം നശിപ്പിക്കുമെന്ന് ഒരുപാട് തവണ കേട്ട വ്യക്തിയാണ് ഞാൻ . പക്ഷെ എന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ സന്തോഷകരമായിരിക്കാൻ ഒരു തരത്തിൽ കാരണക്കാരനായത് മദ്യം എന്ന വിഷം തന്നെയാണ്.
കസേരയിൽ ചാരി ഇരുന്ന് ഞാൻ ഒന്ന് കണ്ണടച്ചു . എന്റെ മനസ്സിൽ പഴയ നിമിഷങ്ങൾ വന്നു നിറഞ്ഞു , ഞാൻ കുറച്ച് മാസങ്ങൾ പുറകിലോട്ട് പോയി , എന്റെ ഭൂതകാലത്തിലേക്ക് ......
..................................
"ചേട്ടാ ...... ചേട്ടോ ........ ഇതുവരെ എണീറ്റില്ലേ..
ഹലോ ....... ഇന്നെങ്ങാനും എണീക്കോ........?"
വീടിന്റെ മുൻവശത്തെ കതകിൽ തട്ടിയുള്ള ശ്രീവിദ്യയുടെ വിളികേട്ട് ഞാൻ ഉറക്കത്തിൽ നിന്ന് മെല്ലെ ഉണർന്നു.
"ദാ വരുന്നു ......"
ഞാൻ അതും വിളിച്ച് പറഞ്ഞ് കട്ടിലിൽ നിന്ന് പതിയെ കണ്ണും തിരുമ്മികൊണ്ട് എണീറ്റു. ഞാൻ എണീറ്റ സമയം കട്ടിലിന്റെ അരികിൽ ഇരുന്ന കാലിയായ മദ്യകുപ്പി കാല്തട്ടി നിലത്ത് വീണ് കുറച്ചു ദൂരം ഉരുണ്ട് പോയി. മുറിയാകെ അലങ്കോലമായി കിടക്കുകയാണ് . മുറി മാത്രമല്ല വീട് മുഴുവനും വൃത്തികേടായി വലയും പൊടിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ ജീവിതത്തിലും ഇപ്പോഴത്തെ അവസ്ഥ ഇതു തന്നെയാണ്.
റൂമിലെ ചുവരിൽ തറച്ചു വച്ചിരിക്കുന്ന ക്ലോക്കിലേക്ക് എന്റെ കണ്ണുകൾ പോയി.
'സമയം 11 മണിയായിരിക്കുന്നു . '
കട്ടിലിൽ അഴിഞ്ഞ് കിടന്ന പേശയും വലിച്ച് ചുറ്റി ഞാൻ റൂമിന് പുറത്തേക്ക് നടന്നു. ഇന്നലെ കഴിച്ചതിന്റെ കറക്കം ഇനിയും തലയിൽ നിന്ന് വിട്ട് പോയിട്ടില്ല .
💬 Comments
View all comments