0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 815
കാഴ്ചകൾ പലതുണ്ട് കാണാൻ , കണ്ണിന് കൗതുകമേകാൻ. ഇതൊക്കെ കണ്ടപ്പോഴാണ് കേരളത്തിന്റെ ഗ്രാമഭംഗി പൂർണ്ണമായും നശിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായത് . ബൈക്ക് നേരെ മറ്റൊരു ചെറു മൺ റോഡിൽ പ്രവേശിച്ചു. കാണാൻ ഭംഗിയേകുന്ന കാഴ്ചകൾ ഏറെ നൽകുന്ന സ്ഥലം. വിനോദ് ബുള്ളറ്റ് ബ്രേക്കിട്ട് നിർത്തിയപ്പോഴാണ് കണ്ടു കൊണ്ടിരുന്ന കാഴ്ചകളിൽ നിന്ന് ഞാൻ സ്വബോധത്തിലേക്ക് എത്തിയത്. "എത്തി ഇറങ്ങ് .നിന്റെ തലവേദന മാറിയോ" അവൻ അതു പറഞ്ഞപ്പോൾ ഞാൻ ബൈക്കിൽ നിന്ന് താഴേക്ക് പുറത്തിറങ്ങി. ഭംഗിയേകുന്ന കാഴ്ചകൾ എന്റെ ശാരീരിക അസ്വസ്തതയെ മാറ്റിയിരിക്കുന്നു. ഞാൻ ആ കാര്യം പോലും മറന്നിരിക്കുന്നു. "ഇപ്പൊ കുഴപ്പമില്ല ...." ഞാൻ വിനോദിനോട് പറഞ്ഞ ശേഷം ചറ്റുപാടും നിരീക്ഷിച്ചു. അടുത്തടുത്തായി നില കൊള്ളുന്ന അത്യാവശ്യം വലിപ്പമുള്ള രണ്ട് ഓടിട്ട പഴയ വീടുകൾ അതാണ് എന്റെ കാഴ്ചയിൽ പെട്ടത്.
"എങ്ങനെയുണ്ട് സ്ഥലം " " ഒരു രക്ഷയും ഇല്ല അടിപൊളി " എന്റെ മനസ്സിലെ സന്തോഷം വാക്കുകളിലൂടെ പുറത്തുവന്നു. സത്യത്തിൽ മാസങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ മനസ്സ് തുറന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നത് , മനസ്സിൽ ഇത്രയ്ക്ക് സന്തോഷം തോന്നുന്നത്. " ഹരീ വാ...." അവൻ എന്നെ വിളിച്ച ശേഷം മുന്നേ നടന്നു . വീടിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന കോളിങ് ബെല്ലിൽ വിരൽ അമർത്തി. ഒരു സ്ത്രീ വന്ന് കതക് തുറന്നു . കാണാൻ ഏകദേശം വിനോദിന്റെ അമ്മയെപോലെയുണ്ട്. അത് അവന്റെ ചെറിയമ്മയാണെന്ന് എനിക്ക് മനസ്സിലായി. തൊട്ടുപിന്നിൽ ഒരു ഹാഫ്സാരി ഉടുത്ത ഒരു സുന്ദരി വന്ന് നിൽക്കുന്നത് ഞാൻ കണ്ടു . അവൾ വിനോദിനെ

💬 Comments

View all comments