Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
ജില്ലകളിലൂടെയും പല നാടുകളിലൂടെയും ഞങ്ങൾ യാത്ര ചെയ്തു. ഞങ്ങൾ മാറി മാറിയാണ് ബൈക്ക് ഓടിച്ചത്. ഉച്ചയ്ക്ക് നല്ല നാടൻ ഊണ് ഒരു ഹോട്ടലിൽ കയറി കഴിച്ചു.
"എടാ എനിക്ക് തലവേദനക്കുന്നു എന്തോ
പോലെ കയ്യൊക്കെ വിറയ്ക്കുന്നു. "
എന്റെ ശരീരത്തിൽ അസ്വസ്ഥത തോന്നിയപ്പോൾ ഞാൻ ബുള്ളറ്റ് റോഡരുകിൽ നിർത്തി.
"എടാ നീ രാവിലെ കുടിച്ചില്ല അല്ലേ "
" ഇല്ല നിനക്കെങ്ങനെ മനസ്സിലായി "
"എടാ നിന്റെ ബോഡി റിയാക്ട് ചെയ്തത് കണ്ടില്ലേ ...നീ ഇനി ബൈക്ക് ഓടിക്കണ്ട ."
അവർ അതും പറഞ്ഞ് ബൈക്കെടുത്തു. ഞാൻ പുറകിൽ കയറി.
" എടാ നിന്റെ വിസയുടെ കാര്യം എന്തായി "
ഞാൻ വിനോദിനോട് ചോദിച്ചു.
" എടാ ഇനി അത് പറഞ്ഞിട്ടൊന്നും കാര്യമില്ല എന്റെ അവിടുത്തെ പണി പോയി ."
"നീ എന്താ പറയുന്നേ എങ്ങനെ പോയന്നാ "
" ഓ ... അത് പിന്നെ പറയാം. "
അവൻ അതും പറഞ്ഞ് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു.
ബൈക്ക് സിറ്റിയിൽ നിന്നു ഒരു ഗ്രാമത്തിലേക്ക് പ്രവേശിച്ചു . ഒരു ചെറിയ റോഡും ഇരുവശത്തും തെങ്ങുകൾ തിങ്ങി നിൽക്കുന്നു . കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ഇരു വശത്തും നെൽപ്പാടങ്ങൾ പ്രത്യക്ഷപ്പെട്ടു . അരികിലൂടെ ഒഴുകുന്ന ചെറിയ തോടിലൂടെ നീന്തി തുടിക്കുന്ന ചെറു മത്സ്യങ്ങളും അവയെ പിടിക്കാൻ വെള്ളത്തിലൂടെ മുങ്ങാം കുഴിയിടുന്ന താറാവിൻ കൂട്ടങ്ങളും . ശബ്ദമുണ്ടാക്കി പറന്ന് പോകുന്ന പലതരം പക്ഷികളും ഇരയെ സൂക്ഷ്മമായി വീക്ഷിച്ച് വേഗത്തിൽ കൊത്തിയെടുത്ത് പറക്കുന്ന പൊൻമാനും ഒറ്റക്കാലിൽ നിൽക്കുന്ന കൊക്കുകളും അങ്ങനെ
💬 Comments
View all comments