0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 813
ഒരു നിമിഷം കണ്ണുകളടച്ചു നിന്നു . കുറച്ച് കഴിഞ്ഞപ്പോൾ വിനോദ് അവന്റെ ബുള്ളറ്റുമായി എന്റെ വീടിന്റെ മുൻപിൽ വന്നു.
" ആഹാ ഇപ്പൊ നിന്റെ മുഖത്ത് പഴയ ലുക്ക് വന്നിട്ടുണ്ട് . " എന്നെ കണ്ടപാടെ വിനോദ് പറഞ്ഞു . ഞാൻ പാക്ക് ചെയ്ത് വച്ച ടൂറിസ്റ്റ് ബാഗുമെടുത്ത് ചുമലിലിട്ട് ബൈക്കിന്റെ പുറകിൽ കയറി. നേരെ അവന്റെ വീട്ടിലേക്ക് ചെന്നു. അവിടുന്ന് ഭക്ഷണമൊക്കെ കഴിച്ച് യാത്രയും പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി. " ഹരീ.... തിരിച്ച് വരുമ്പോ നിന്റെ പഴയ സ്വഭാവവുമായി വേണം വരാൻ . " ഇറങ്ങാൻ നേരം ദിനേശൻ മാമൻ പറഞ്ഞു. "ശ്രമിക്കാം ..... ഉറപ്പ് പറയാൻ എനിക്കാകില്ല. " ഞാൻ ദിനേശൻ മാമനോട് പറഞ്ഞു. " നീ ഒരു കാര്യം ശ്രമിക്കാം എന്നു പറഞ്ഞാൽ അതു നടത്തും എന്ന് എനിക്കറിയാം പോയി..വാ..'' ദിനേശൻ മാമൻ എന്റെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു . "പോട്ടേ ... ശ്രീ , ശരി പോയി വരാം .... " എടാ എങ്ങനെയാ പോകുന്നേ. ബസിലാണോ..." ഞാൻ വിനോദിനോട് ചോദിച്ചു. " എടാ നമുക്ക് ഈ ബുള്ളറ്റിൽ പോകാം " " ഇത്രയും ദൂരമോ " " അതിനെന്താ ... നമുക്ക് മാറിമാറി ഓടിക്കാം. ബൈക്ക് കൊണ്ടു പോയില്ലെങ്കിൽ ശരിയാകില്ലെടാ നമുക്ക് അവിടെയും ബൈക്ക് വേണമല്ലോ. " " ആ അതു ശരിയാ......" അവൻ പറഞ്ഞോഴാണ് ഞാനും അത് ഓർത്തത് അവൻ ബൈക്കെടുത്തതും ഞാൻ പുറകിൽ കയറി ..... "എന്നാൽ വിട്ടോ...." ഞങ്ങൾ അങ്ങനെ യാത്ര തിരിച്ചു. പല

💬 Comments

View all comments