0%

Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 812
. " " എടാ വിനോദേ ... നീ പറയുന്നതൊക്കെ ശരി , പക്ഷെ ചില സമയം മദ്യം കുടിക്കാതിരുന്നാൽ എനിക്ക് കയ്യൊക്കെ വിറയ്ക്കും തലവേദന എടുക്കും അതിന് നീ എന്തു ചെയ്യും." " എടാ ഹരി.... ഈ മദ്യപാനശീലം ഒറ്റ ദിവസം കൊണ്ട് എടുത്ത് മാറ്റാൻ പറ്റില്ല അതിന്റെ ഡോസ് പതിയെ കുറച്ച് കൊണ്ടുവന്ന് പിന്നീട് നിർത്തണം. അത് എനിക്ക് വിട് ഞാൻ നോകികൊള്ളാം . പിന്നെ ഇന്ന് നീ കഴിക്കുന്നുണ്ടേൽ ഓവറാവരുത് ആവശ്യത്തിന് മാത്രം , നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. നാളെത്തൊട്ട് നിന്റെ ഫുൾ കൺട്രോൾ എന്റെ കയ്യിലായിരിക്കും. എന്നാൽ ശരിയെടാ ഞാൻ ഇറങ്ങുവാ , നീ പോവാൻ സമ്മതിച്ചെന്ന് അച്ഛനോട് പറയട്ടെ പിന്നെ ചെറിയമ്മയുടെ വീട്ടിലും വിളിച്ച് പറയണം നിൽക്കാൻ ചെല്ലുന്നെന്ന് അപ്പൊ ശരി" വിനോദ് അത്രയും പറഞ്ഞ് പോയി . ആ ദിവസവും അങ്ങനെ കടന്നു പോയി. ഈ യാത്ര എന്റെ ജീവിതത്തിൽ ഒരു മാറ്റം വരുത്തണേ എന്ന് ഉള്ള് കൊണ്ട് ഞാൻ ആഗ്രഹിച്ചു. ......... പിറ്റേന്ന് രാവിലെ അവൻ പറഞ്ഞത് പോലെ ഞാൻ നേരത്തെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞ് റെഡിയായി. റെഡിയാക്കിയ ബാഗും എടുത്ത് ഞാൻ പുറത്തിറങ്ങി. ബാഗ് ഒരിടത്തു വച്ച് ഞാൻ ആ അസ്ഥിതറകൾ ലക്ഷ്യമാക്കി നടന്നു. " ഇവിടം വിട്ട് പോകാൻ ആഗ്രഹമുണ്ടായിട്ടല്ല. പക്ഷെ പോണം അവസ്ഥ അങ്ങനെയാണ്.. ഞാൻ വരും പഴയ ഹരിയായി . നിങ്ങൾ എന്റെ ഒപ്പം ഉണ്ടാവും എന്ന് എനിക്കറിയാം . " ഞാൻ ആ അസ്ഥിതറ നോക്കി പറഞ്ഞ ശേഷം

💬 Comments

View all comments