Chapter Title : ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
അച്ഛൻ പറഞ്ഞത് എന്താ എന്ന് നിനക്ക് അറിയോ ....
അച്ഛൻ ആദ്യമേ പറഞ്ഞ് വിലക്കിയിരുന്നുവെങ്കിൽ നീ ഇങ്ങനെ ആകുമായിരുന്നില്ല എന്ന് . തെറ്റ് മുഴുവൻ അച്ഛന്റെ ഭാഗത്താണെന്ന്. ആത്മാർത്ഥ സുഹൃത്തിന്റെ മകനെ ഈ അവസ്ഥയിൽ നിന്ന് കരകയറ്റാൻ പറ്റുന്നില്ലല്ലോ എന്ന് പറഞ്ഞ് ഇന്നലെ എന്റെ അച്ഛന്റെ കണ്ണു നിറഞ്ഞത് ഞാൻ കണ്ടു ആദ്യമായിട്ട് . ഇനി പറ എന്താ നിന്റെ തീരുമാനം."
" ഞാൻ വരാം . "
മറ്റു വഴികളില്ലാതെ എനിക്ക് സമ്മതിക്കേണ്ടിവന്നു കാരണം അവനും കൂടെ പിണങ്ങിയാൽ പിന്നെ എനിക്ക് ഈ ലോകത്ത് ആരുമില്ല.....
" അങ്ങനെ വഴിക്ക് വാടാ, നാളെ രാവിലെ പോണം പറഞ്ഞത് മറക്കണ്ട ആവശ്യമുള്ള സാധനങ്ങൾ എടുത്തോണം... "
"എടാ എങ്ങോട്ടാ പോകുന്നത് എന്നെങ്കിലും പറ . "
" ആ പറയാം സമാധാനപ്പെട് "
അവൻ അതും പറഞ്ഞ് വീടിനുള്ളിലേക്ക് വന്നു.
" എടാ നമ്മൾ നാളെ എന്റെ അമ്മയുടെ നാട്ടിലേക്കാ പോകുന്നേ ...ഞാനും അങ്ങോട്ടൊക്കെ പോയിട്ട് കുറച്ച് വർഷമായി .... അമ്മയുടെ പേരിൽ അവിടെ ഒരു വീടുണ്ട് , തൊട്ടുത്ത് ചെറിയമ്മയുടെ വീട് അവരാ വീട് സൂക്ഷിക്കുന്നത് . ചെറിയച്ചൻ ഗൾഫിലാ .... തനി ഗ്രാമപ്രദേശം കണാൻ ഇഷ്ടം പോലെ സ്ഥലങ്ങളും പിന്നെ നല്ല ക്ലൈമറ്റും. നിനക്ക് ആ സ്ഥലം ഓക്കെയാകും , നിനക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ച് വരാൻ ഈ യാത്ര ഉപകരിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു. പിന്നെ ഇവിടുന്ന് എട്ട് , ഒമ്പത് മണിക്കൂർ യാത്രയുണ്ട് അതുകൊണ്ട് നാളെ നീ നേരത്തെ എണീക്കണം റെഡിയാകണം
💬 Comments
View all comments