0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 812
കാര്യം " മനു കാര്യം തിരക്കി.... "നീ വേഗം വാ......വീട്ടിലെത്തണം " ഞാനവന്റെ കുഞ്ഞ് കൈകൾ മുറുക്കെ പിടിച്ച് വീട്ടിലേക്ക് ഓടി .... "എന്താടാ..... എന്താ ഹരി ? " ഞങ്ങൾ ഓടുന്നത് കണ്ട വിനോദ് കാര്യം തിരക്കി " ഒരു ഗുഡ് ന്യൂസ് ... ഉടനെ എന്റെ വക ഒരു ചിലവുണ്ടാകും നീ വീട്ടിലേക്ക് വാ......'' ഞാൻ ഓടുന്നതിനിടയ്ക്ക് അവനോട് വിളിച്ച് പറഞ്ഞു. സൂര്യന്റെ സന്ധ്യാ കിരണങ്ങൾ ഓടുന്നതിനിടയ്ക്ക് എന്റെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു. പക്ഷെ ഈ സന്തോഷ വാർത്ത ആദ്യം അച്ഛനോട് പറയണം എന്ന ചിന്ത മാത്രമായിരുന്നു എനിക്ക് . കാരണം ഏറ്റുവും കൂടുതൽ സന്തോഷിക്കുക എന്നെ ഇത്രത്തോളം കഷ്ടപ്പെട്ട് പിഠിപ്പിച്ച എന്റെ അച്ഛൻ തന്നെയായിരിക്കും. വയലിൽ നിന്ന് വന്ന അച്ഛൻ വീടിന്റെ മുറ്റത്തെ പൈപ്പിൽ നിന്ന് തൂമ്പ കഴുകി വൃത്തിയുക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. "എന്താടാ .... എന്താ ഈ കാണിക്കുന്നേ ദേഹത്ത് മുഴുവനും അപ്പടി മണ്ണും ചെളിയുമാ . എന്താ ഇത്രയ്ക്ക് സന്തോഷം . എന്താടാ കാര്യം പറ. " "അച്ഛാ .... നമ്മുടെ കഷ്ടപ്പാടൊക്കെ തീരാൻ പോകുവാ ... എനിക്ക് ജോലി കിട്ടി . ലണ്ടനിൽ, നല്ല ശബളമുണ്ട്. " ഇതു കേട്ട അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു. "എടിയേ...... ഒന്ന് വേഗം വാ ..... നമ്മുടെ മോന് ജോലി കിട്ടിയെന്ന് . " വീടിന്റെ ഉള്ളിലേക്ക് അമ്മയെ ലക്ഷ്യമാക്കി അച്ഛൻ വിളിച്ചു പറഞ്ഞു. അച്ഛൻ വിളിച്ച് പറഞ്ഞത് കേട്ട് കൊണ്ട് അകത്തു

💬 Comments

View all comments