0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 380
പോലെ നാടും വീടും വീട്ടുകാരെയും സുഹൃത്ത്ക്കളെയും വിട്ട് പോകുന്നതിലുള്ള സങ്കടം .... അങ്ങനെ മറ്റൊരു നാട്ടിലേക്ക് ഞാൻ മാറ്റപ്പെട്ടു. ജോബ് എക്സ് പീരിയൻസ് ഇല്ലാത്തതു കൊണ്ട് കമ്പനി എനിക്ക് മുന്നിൽ ഒരു ക്രോസ് വച്ചിരുന്നു. ' 3 വർഷം തുടർച്ചയായി കമ്പനിയിൽ ജോലി ചെയ്യണം . ഈ സമയം നാട്ടിലേക്ക് പോകാൻ ലീവ് തരില്ല.' ന്യായീകരിക്കാൻ പറ്റില്ല എങ്കിൽ പോലും ആ ക്രോസ് അനുസരിച്ചാണ് ഞാൻ ജോലി ഏറ്റെടുത്തത് കാരണം ഇതുപോലൊരു നല്ല ജോലി ചിലപ്പോൾ എനിക്ക് കിട്ടില്ല എന്നതു തന്നെ.. പുതിയ സ്ഥലം പുതിയ ആളുകൾ ജീവിതത്തിൽ കുറച്ച് അനുഭവങ്ങൾ മാത്രം ഉള്ള എനിക്ക് ഈ പുതിയ നാട് മറ്റാരു അനുഭൂതി സമ്മാനിച്ചു . ............. മൂന്ന് വർഷം മൂന്ന് നിമിഷം പോലെ പെട്ടെന്ന് കടന്നുപോയി. എന്റെ കുടുംബത്തിന്റെ അവസ്ഥ ആകെ മാറി. പഴയ വീടിരുന്ന ഇടത്ത് നല്ല ഒരു ഇരുനില വീടായി , കടവും കഷ്ടപ്പാടും മാറി... ജീവിതം മുഴുവൻ മാറി. സമൂഹത്തിൽ സാമ്പത്തികമായി താഴെ തട്ടിൽ നിന്ന എന്റെ കുടുംബത്തിന്റെ അവസ്ഥ തന്നെ മാറി .... ഇതിനിടയ്ക്ക് വിനോദിന് ഗൾഫിൽ ജോലി കിട്ടി അവനും അങ്ങോട്ട് പോയി . ലണ്ടൻ എന്ന നഗരം എന്റെ ജീവിതത്തിലും മാറ്റം വരുത്തി . ഇടയ്ക്ക് പ്രൊമോഷൻ കിട്ടി ജോലിയിൽ കുറച്ചു കൂടെ ഉയർന്ന സ്ഥാനവും എനിക്ക് കിട്ടി...... അങ്ങനെ 3 വർഷങ്ങൾക്കു ശേഷം വീണ്ടും ഞാൻ എന്റെ നാട്ടിലേക്ക് വന്നു. സ്വീകരിക്കാൻ എയർപ്പോട്ടിൽ എന്റെ കുടുംബം എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു. " മോനേ...." ഞാൻ അടുത്ത് എത്തിയപാടെ അച്ഛനും അമ്മയും എന്നെ വാത്സല്യത്തോടെ തലോടി. മനു എന്നെ ഓടി വന്ന് കെട്ടിപിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. "ചേട്ടൻ ആളാകെ മാറി. ഇപ്പൊ സ്റ്റൈലായിട്ടുണ്ട്.."
"നീയും വല്ലാണ്ട് മാറി ചേട്ടന്റെ മുത്തേ..... " അങ്ങനെ നാളുകൾക്ക് ശേഷം ഞാൻ വീട്ടുകാരുടെ വാത്സല്യം സ്നേഹവും നേരിട്ട് അനുഭവിച്ചു. അവിടുന്ന് നേരെ പോയത് ഒരു കാർ ഷോറൂമിലേക്കാണ്. നേരത്തെ ബുക്ക് ചെയ്ത് ബാക്കിയുള്ള കാര്യങ്ങളെല്ലാം റെഡിയാക്കി വച്ചിരുന്ന ഒരു ഹോണ്ട സിറ്റി

💬 Comments

View all comments