Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
ഞെട്ടി ഉണർന്ന് ഉറക്കെ വിളിച്ചു.
അഞ്ചു മാസങ്ങൾക്ക് മുൻപ് ദിവസവും എന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്ന ആ സ്വപ്നം ഞാൻ വീണ്ടും എന്റെ കണ്ണുകളിൽ കണ്ടു.
മദ്യപാനം ഓർമ്മയിൽ നിന്ന് മായ്ച്ച ആ സ്വപ്നം വീണ്ടും........ എന്റെ ഓർമ്മയിലേക്ക് ....
ഞാൻ പതിയെ റും തുറന്ന് പുറത്തിറങ്ങി. വിനോദിന്റെ റൂമിലേക്ക് പോയി. പാവം അവൻ വിശപ്പിന്റെ ക്ഷീണം കാരണം നല്ല ഉറക്കമാണ്.... ഞാൻ കാരണം അവൻ പട്ടിണി കിടക്കേണ്ടി വന്നു.
ഞാൻ മൊബൈൽ ഫോണും കയിലെടുത്ത് വീടിന്റെ പുറത്തിറങ്ങി.
പൂർണ്ണ ചന്ദ്രൻ രാത്രിയിൽ ഭൂമിക്ക് നല്ല വെളിച്ചം പകർന്ന് മുകളിൽ തന്നെയുണ്ട്. ഞാൻ മൊബൈലിലെ ഫ്ലാഷ് ഓഫ് ചെയ്ത് നടക്കാൻ ആരംഭിച്ചു. വീടിന്റെ പുറകുവശത്തുള്ള ആ പാട വരമ്പിലൂടെ നേരെ ആ കുളക്കരിയിലേക്ക് .
ചീവീടിന്റെയും മറ്റു പ്രാണികളുടെയും ശബ്ദം രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ടിരുന്നു . ഞാൻ പതിയെ കുളക്കടവിലെ ഏറ്റുവും താഴത്തെ പടിയിൽ ഇരുന്നു. കാലുകൾ മെല്ലെ തണുത്ത ആ വെള്ളത്തിലേക്ക് ഇറക്കി വച്ചു. എന്റെ വരവ് കാത്തിരുന്ന ഭാവത്തിൽ ചെറു മീനുകൾ എന്റെ കാലുകൾ പുൽകാൻ തുടങ്ങി.....
നാളുകൾക്ക് ശേഷം എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ രാത്രി. മദ്യ ലഹരിയിൽ അല്ലാതെ സ്വബോധത്തിൽ അല്പമെങ്കിലും ഉറങ്ങിയ രാത്രി.......
രാത്രിയിലെ ആ തണുപ്പും അനുഭവിച്ച് ആ പടിക്കെട്ടിൽ ഇരുന്നപ്പോൾ ഓർമ്മയിൽ തെളിഞ്ഞ് വന്നത് ആ പഴയെ ഹരിയെയാണ് . എന്റെ പഴയ ജീവിതമാണ്.
അത് എന്നെ കുറച്ച് വർഷങ്ങൾ പുറകിലേക്ക് വലിച്ചു...... എന്റെ പഴയ ആ സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് ....
...................................
നാല് വർഷങ്ങൾക്ക്
💬 Comments
View all comments