0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 378
ഇത്രത്തോളം കഷ്ടപ്പെട്ട് പിഠിപ്പിച്ച എന്റെ അച്ഛൻ തന്നെയായിരിക്കും. വയലിൽ നിന്ന് വന്ന അച്ഛൻ വീടിന്റെ മുറ്റത്തെ പൈപ്പിൽ നിന്ന് തൂമ്പ കഴുകി വൃത്തിയുക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. "എന്താടാ .... എന്താ ഈ കാണിക്കുന്നേ ദേഹത്ത് മുഴുവനും അപ്പടി മണ്ണും ചെളിയുമാ . എന്താ ഇത്രയ്ക്ക് സന്തോഷം . എന്താടാ കാര്യം പറ. " "അച്ഛാ .... നമ്മുടെ കഷ്ടപ്പാടൊക്കെ തീരാൻ പോകുവാ ... എനിക്ക് ജോലി കിട്ടി . ലണ്ടനിൽ, നല്ല ശബളമുണ്ട്. " ഇതു കേട്ട അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു. "എടിയേ...... ഒന്ന് വേഗം വാ ..... നമ്മുടെ മോന് ജോലി കിട്ടിയെന്ന് . " വീടിന്റെ ഉള്ളിലേക്ക് അമ്മയെ ലക്ഷ്യമാക്കി അച്ഛൻ വിളിച്ചു പറഞ്ഞു. അച്ഛൻ വിളിച്ച് പറഞ്ഞത് കേട്ട് കൊണ്ട് അകത്തു നിന്ന് ഓടി വന്ന അമ്മയെയാണ് ഞാൻ കണ്ടത്. ഓടി വന്ന അമ്മ എന്റെ നെറ്റിയിൽ മുത്തം തന്നാണ് സന്തോഷം അറിയിച്ചത്. "നമ്മുടെ പ്രാത്ഥന ഭഗവാൻ കേട്ടു അല്ലേ മോനേ...."
അമ്മ അത് പറഞ്ഞപ്പോൾ ദൈവം എത്ര വലിയവനെന്ന് ഞാനാലോചിച്ചു . എന്റെ അനുജന്റെ മുഖത്തും സന്തോഷം തന്നെയാണ് അവൻ എന്റെ കയിൽ പിടിച്ച് ചാരിനിന്നു..... ....... കഷ്ടപ്പെട്ട് കൂലിവേലയും കൃഷിയും ചെയ്താണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. അതിന് ഫലം കണ്ടിരിക്കുന്നു. ഫാഷൻ ഡിസൈനിംഗും അതിന്റെ അനുബന്ധ കോഴ്സുകളും പൂർത്തിയാക്കി ഇരുപത്തി മൂന്നാം വയസ്സിൽ പഠിത്തം അവസാനിപ്പിക്കുമ്പോൾ കയ്യിൽ കുറച്ച് ഫസ്റ്റ് ക്ലാസ്സ് നേടിയ സർട്ടിഫിക്കറ്റുകളും മനസ്സിൽ മിക്ക യുവാക്കളെയും പോലെ ചില സ്വപ്നങ്ങളും മാത്രം ഒരു നല്ല ജോലി ..... വീട്ടിലെ കഷ്ടപ്പാടൊക്കെ മാറ്റണം , നല്ല വീട് വയ്ക്കണം അങ്ങനെയുള്ള കൊച്ച് സ്വപ്നങ്ങൾ.... പഠിത്തം പൂർത്തിയാക്കിയപ്പോൾ ആരംഭിച്ചതാണ് ഒരു ജോലി നേടണമെന്ന ലക്ഷ്യത്തോടെയുള്ള പരിശ്രമം .... പല ഇന്റർവ്യൂവും അറ്റന്റുചെയ്തു. കൂടെ പഠിച്ച ഒരു സുഹ്യത്ത് വഴിയാണ് ലണ്ടനിലെ ഒരു ഫാഷൻ ഡിസൈനിംഗ് കമ്പനിയിലേക്ക് ജോബ് ആപ്ലിക്കേഷൻ അയച്ചത്. എന്റെ മാർക്ക് കണ്ടിട്ടാകണം അവർ അത് അസ്സപ്റ്റ് ചെയ്തു.

💬 Comments

View all comments