Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
... നിന്റെ ദേഷ്യം മാറീലേ ....."
ലക്ഷ്മി ഞങ്ങളെ നോക്കുന്നത് കണ്ട വിനോദ് അവളോട് ചോദിച്ചു. അവളൊന്നും മിണ്ടിയില്ല , മുഖവും തിരിച്ച് നിന്നു.
എനിക്കവളുടെ മുഖത്തേക്ക് നോക്കാനും സാധിക്കുന്നില്ല ... എന്തോ ഒരു കുറ്റബോധം മനസ്സിൽ കിടന്ന് നീറുന്ന പോലെ ....
ഡൈനിംഗ് ടേബിളിന്റെ ഒരു വശത്ത് മടക്കി വച്ചിരുന്ന എന്തോ പൊതിഞ്ഞ് കൊണ്ടു വന്ന ഒരു പത്രക്കടലാസ് ഞാൻ കണ്ടു.
' അതെങ്കിലും നോക്കിയിരിക്കാം അപ്പോൾ ആരുടെയും മുഖം കാണണ്ടല്ലോ . '
എന്ന് കരുതി ആ പത്രക്കടലാസ് ഞാൻ കൈകളിൽ എടുത്തു നിവർത്തി വായിച്ചു.
തിയതി നോക്കിയപ്പോൾ ഈ വർഷം മാർച്ച് നാലാം തിയതി , അതും പത്രത്തിന്റെ ആദ്യത്തെ പേജ് . താഴെ എഴുതിയിരിക്കുന്ന വാർത്ത കൂടെ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു . കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ പുറത്തേക്ക് വരാൻ തുടങ്ങി ...
"""കാർ ലോറിയിൽ ഇടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരാൾ അൽഭുതകരമായി രക്ഷപ്പെട്ടു . "'""
ഇതായിരുന്നു ആ വാർത്തുടെ തലക്കെട്ട് താഴെ മൂന്ന് ഫോട്ടോകളും
" അച്ഛൻ , അമ്മ, മനു ....."
എന്റെ വായിൽ നിന്ന് അറിയാതെ തന്നെ ആ വാക്കുകൾ പുറത്തു വന്നു .....
"എന്താടാ എന്തിനാ കരയുന്നേ.... ? "
"എന്താ മോനേ .... എന്തു പറ്റി "
ഞാൻ കരയുന്നത് ശ്രദ്ധിച്ച വിനോദും അടുക്കളയിൽ നിന്ന് ആഹാരവും എടുത്തു കൊണ്ടുവന്ന ലക്ഷ്മിയുടെ അമ്മയും കാര്യം തിരക്കി......
ഞാൻ ആ പത്രക്കടലാസ് വിനോദനു നേരെ നീട്ടി അവൻ അതു വായിച്ച ശേഷം
💬 Comments
View all comments