Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
... വിശപ്പില്ല .... "
മനസ്സിലെ സങ്കടം കാരണം വിശപ്പൊക്കെ പോയിരുന്നു. പിന്നെ ലക്ഷ്മിയെ ഫെയ്സ് ചെയ്യാനുള്ള മടിയും കാരണം ഞാൻ നുണ പറഞ്ഞു.
" എങ്കിൽ എനിക്കും ഒന്നും വേണ്ട . ഞാൻ പട്ടിണി കിടന്നോളാം. "
ഇതും പറഞ്ഞോണ്ട് പോകാനായി എണീറ്റ വിനോദ് വീണ്ടും തിരിച്ച് കട്ടിലിൽ ഇരുന്നു.
"നിനക്ക് വിശക്കുന്നൂന്ന് പറഞ്ഞിട്ട് "
ഞാൻ വിനോദിനോട് ചോദിച്ചു.
" നീ ഒന്നും കഴിക്കുന്നില്ലല്ലോ പിന്നെങ്ങനെ ഞാൻ കഴിക്കും , നിന്നെ ഞാൻ അല്ലെ ഇവിടെ കൊണ്ടുവന്നത് . "
" എങ്കിൽ നീ പോയി കഴിച്ചിട്ട് എനിക്കുള്ളത് എടുത്തോണ്ട് വാ "
ഞാൻ കാരണം അവൻ പട്ടിണി കിടക്കരുതല്ലോ എന്ന് കരുതി ഞാൻ പറഞ്ഞു.
" അപ്പൊ നിനക്ക് വിശപ്പില്ല എന്നു പറഞ്ഞത് നുണ. എടാ അവൾ എന്തെങ്കിലും പറഞ്ഞെന്ന് വച്ച് . അവളുടെ സ്വഭാവം ഇങ്ങനയാ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല പിന്നീട് വന്ന് സോറിയും പറയും .... നീ അതൊന്നും കാര്യമാക്കണ്ട . നീ വാ....."
അവൻ അതും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് വലിച്ച് എണീപിച്ചു. വേറെ വഴിയില്ലാതെ എനിക്ക് അവനോടൊപ്പം പോകേണ്ടി വന്നു. ഞങ്ങൾ നടന്ന് ലക്ഷ്മിയുടെ വീട്ടിലേക്ക് ചെന്നു.
" ആ നിങ്ങളിരിക്ക് ആഹാരം ഇപ്പൊ എടുക്കാം. "
ലക്ഷ്മിയുടെ അമ്മ ഞങ്ങളെ കണ്ടപാടെ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി . ഞാനും വിനോദും ഹാളിലുള്ള ഡൈനിംങ് ടേബിളിനു ചുറ്റും ഇട്ടിരുന്ന കസേരയിൽ സ്ഥാനം പിടിച്ചു.
ലക്ഷ്മി ഞങ്ങളെ ഇരുവരെയും നോക്കി നിൽക്കുകാണ്
" എന്തേ
💬 Comments
View all comments