0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 804
ഞാൻ ഒരു തുള്ളി പോലും ഇതുവരെ കുടിച്ചിട്ടില്ല. പിന്നെ നീ കണ്ടത് സത്യമാണ് മദ്യം തന്നെയാണ് ഞാനവന് കൊടുത്തത് അതിന് അതിന്റേതായ കാരണമുണ്ട്..... നിനക്ക് എന്നെ വിശ്വസിക്കാം അല്ലെങ്കിൽ എന്തു വേണമെങ്കിലും ചെയ്യാം ഞാനും ഹരിയും ഒരു തെറ്റും ചെയ്തിട്ടില്ല......" വിനോദ് ലക്ഷ്മിയോട് ശബ്ദമുയർത്തിക്കൊണ്ട് പറഞ്ഞു. എനിക്കിതൊക്കെ കണ്ടു നിൽക്കാനെ സാധിച്ചുള്ളൂ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു... അത് വിനോദ് കണ്ടു... " ഓ തുടങ്ങി . ഇതിപ്പം ഇവളെക്കാൾ കഷ്ടമാണല്ലോ നിന്റെ കാര്യം എല്ലാത്തിനും കരച്ചിൽ , എടാ കഴിഞ്ഞ ആറു മാസമായിട്ട് എല്ലാത്തിനും നീ ഇങ്ങനെയാണല്ലോ ... എടാ പഴയ ഹരിയിലേക്ക് മടങ്ങി പോകാനാണ് നിന്നെ ഇവിടെ കൊണ്ടു വന്നത് ഇനി നീ കരയരുത്. "
എന്റെ തോളിൽ തട്ടി ഞാനിരുന്ന കട്ടിലിനടുത്ത് വന്നിരുന്ന വിനോദ് പറഞ്ഞു. " നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് . " വിനോദ് ലക്ഷ്മിയോട് ചോദിച്ചു. " അമ്മ പറഞ്ഞു അത്താഴം കഴിക്കാൻ രണ്ടു പേരെയും കൂട്ടിക്കൊണ്ട് ചെല്ലാൻ . " " നീ പോ ഞങ്ങൾ വന്നോളാം. " വിനോദ് അത് പറഞ്ഞപ്പോൾ ലക്ഷ്മി ഞങ്ങളെ ഒന്ന് നോക്കിയ ശേഷം അവിടുന്ന് പോയി ...... "ഇപ്പൊ എങ്ങനെയുണ്ട് തലവേദന. " " കുഴപ്പമില്ല " ഞാൻ കണ്ണിൽനിന്നു വന്ന കണ്ണുനീർ കൈകൾ കൊണ്ട് തുടച്ച ശേഷം പറഞ്ഞു. "എങ്കിൽ എണീറ്റ് മുഖവും കഴകീട്ട് വാ എനിക്കാണേൽ നല്ല വിശപ്പുണ്ട് ... മ് വാ........" കട്ടിലിൽ നിന്ന് എണീറ്റ്കൊണ്ട് വിനോദ് എന്നോട് പറഞ്ഞു. "എടാ എനിക്കൊന്നും വേണ്ട

💬 Comments

View all comments