Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
കാൽ ഭാഗത്തിനും താഴെ വളരെ കുറച്ച് മദ്യമൊഴിച്ച ശേഷം ബാക്കി ഗ്ലാസ്സിന്റെ മുക്കാൽ ഭാഗവും വെള്ളമൊഴിച്ച് അവൻ ആ ഗ്ലാസ്സ് എന്റെ നേരെ നീട്ടി.. ഞാൻ അതു വാങ്ങി ഒറ്റവലിക്ക് കുടിച്ചു . എന്നും മട്ടൻ ബിരിയാണി തിന്നിട്ട് പെട്ടെന്ന് ഒരു ദിവസം കഞ്ഞി കുടിച്ച അവസ്ഥയായിരുന്നു എനിക്ക്.
" ഇന്നത്തേക്ക് ഇത്രയും മതി. നീ കുറച്ച് നേരം കിടന്നോ കുറച്ച് കഴിയുമ്പോഴത്തേക്കും എല്ലാം മാറും. "
വിനോദ് അത്രയും പറഞ്ഞ് കൊണ്ടുവന്ന ഗ്ലാസ്സും മറ്റ് സാധനങ്ങളും എടുത്ത് ഞാനിരുന്ന കട്ടിലിൽ നിന്ന് എണീറ്റ് പുറത്തേക്ക് നടന്നു.
പോകാനൊരുങ്ങിയ അവൻ സ്ഥംഭിച്ച് നിൽക്കുന്നത് കണ്ട ഞാൻ അവൻ നോക്കുന്ന ദിശയിലേക്ക് ഒന്ന് നോക്കി.
മുറിയുടെ വാതിലിനടുത്ത് നല്ല ദേഷ്യഭാവത്തിൽ എന്നെയും വിനോദിനെയും മാറി മാറി നോക്കുന്ന ലക്ഷ്മിയെയാണ് ഞാൻ കണ്ടത്. അവളുടെ ഭാവം കണ്ടാൽ ഞങ്ങളെ കടിച്ച് കീറാനുള്ള കലി മുഖത്തുണ്ട് . വിനോദ് പോലും പേടിച്ച് നിൽക്കുകയാണ്. അവൻ കയ്യിലിരുന്ന കുപ്പി പുറകിൽ മറയ്ക്കാൻ ശ്രമിച്ചു.
"ലക്ഷ്മി .... നീ ഇവിടെ "
ഒരു വിറയാർന്ന ശബ്ദത്തിൽ വിനോദ് ലക്ഷ്മിയെ വിളിച്ചു.
" വിനോദേട്ടൻ ഒന്നും പറയണ്ട .. ഞാൻ എല്ലാം കണ്ടു. ചേട്ടനും കുടി തുടങ്ങിയോ ..... ഇതിനാണോ കൂട്ടുകാരനെയും കൂട്ടി ഇവിടേക്ക് വന്നത്. കൂട്ടുകാരൻ .... ഞാൻ അനുഭവിച്ചതറിഞ്ഞതല്ലേ ചേട്ടന്റെ കൂട്ടുകാരന്റെ തനി സ്വഭാവം ... ചേട്ടനറിയോ..."
ലക്ഷ്മി തന്റെ ഉള്ളിലെ ദേഷ്യം മുഴുവൻ വിനോദിനോട് തീർത്തു.
"ലക്ഷ്മി നിർത്ത് ... ഹരി എന്നോടെല്ലാം പറഞ്ഞു. നീ കഥയറിയാതെ ആട്ടം കാണുകയാണ് ലക്ഷ്മി.
💬 Comments
View all comments