0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 802
തല വെട്ടി പൊളിക്കുന്ന വേദന . ശരീരം മുഴുവൻ വിറയ്ക്കുന്ന പോലെ . ഞാൻ തളരുന്ന പോലെ എനിക്ക് തോന്നി.... "എടാ ..... വിനോദേ ഒന്ന് പെട്ടെന്ന് വാ... " തീരെ വയ്യ എന്നു തോന്നിയപ്പോൾ ഞാൻ വിനോദിനെ വിളിച്ചു .. " എന്താടാ എന്തുപറ്റി " എന്റെ വിളികേട്ട് ഓടി വന്ന വിനോദ് കാര്യം തിരക്കി.... " ടാ എനിക്ക് വയ്യ നല്ല തല വേദന ... ദേഹം മുഴുവൻ വിറയ്ക്കുന്ന പോലെ.... " " മ്..... അല്ലെങ്കിൽ ഇത്രയും നേരം കൊണ്ട് നീ ഒന്ന് രണ്ട് കുപ്പി കാലിയാക്കുന്നതല്ലേ ... ഇന്ന് ഇത്രയും നേരമായിട്ടും ഒരു തുള്ളി പോലും അകത്തു ചെല്ലാത്തതു കൊണ്ടുള്ള കുഴപ്പമാ .. നീ ഇവിടിരിക്ക് ഞാൻ ഇപ്പോൾ വരാം ...." വിനോദ് അത്രയും പറഞ്ഞ് മുറിക്ക് പുറത്തേക്ക് പോയി..... കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു ജെഗിൽ വെള്ളവും ഗ്ലാസ്സും ഒരു കുപ്പിയും കൊണ്ടുവന്നു. " നിനക്കിത് എവിടുന്ന് കിട്ടി.'' അവന്റെ കയിലെ മദ്യ കുപ്പി കണ്ട് ഞാൻ ചോദിച്ചു. " എടാ നീ ഇത് കൊണ്ടു വരില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു , കാരണം മറ്റൊരു സ്ഥലം, പിന്നെ ഞാൻ പിണങ്ങുമോ എന്നുള്ള നിന്റെ പേടി അങ്ങനെ പലതും . പിന്നെ ഒറ്റയടിക്ക് ഇത് നിർത്തിയാൽ അതും അപകടമാണ് ഇപ്പൊ കണ്ടില്ലേ..... അതുകൊണ്ട് ഞാൻ വാങ്ങി വച്ചതാ... പക്ഷെ മുൻപത്തെ പോലെ നീ കുടിക്കില്ല ഞാൻ തരും അത്ര മാത്രം....."
വിനോദ് അതും പറഞ്ഞ് ബോട്ടിൽ ഓപ്പൺ ചെയ്തു. ഗ്ലാസ്സിന്റെ

💬 Comments

View all comments