0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 814
പറഞ്ഞു. " ടാ .. അപ്പൊ നിനക്ക് ജോലി കിട്ടി അല്ലേ... " എന്റെ റൂമിലേക്ക് ഓടി കിതച്ചു വന്ന വിനോദ് കാര്യം തിരക്കി...... " അതേടാ...." എന്റെ മറുപടി കേട്ട് അവൻ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു. എനിക്ക് ജോലി കിട്ടിയെന്ന് അറിഞ്ഞ വിനോദിനും അവന്റെ കുടുംബത്തിനും ഭയങ്കര സന്തോഷമായിരുന്നു.. ബാക്കിയുള്ള കൂട്ടുകാർക്കും അങ്ങനെ തന്നെ. ജീവിതത്തിൽ മറക്കാൻ കഴിയാത്ത സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അന്ന് ... .......... അങ്ങനെ നാളുകൾ കഴിഞ്ഞു പോയി ഒരു മാസം കഴിഞ്ഞപ്പോൾ ജോബ് വിസയും ടിക്കറ്റും കമ്പനി അയച്ചു തന്നു. കൂടെ കളിച്ചു വളർന്ന കൂട്ടുകാർക്ക് ചിലവൊക്കെ ചെയ്ത് അങ്ങനെ ആ ദിവസമെത്തി.... എയർപ്പോട്ടിൽ ചെക്ക് ഇൻ ചെയ്യാനായി കയറും നേരം എന്റെ കുഞ്ഞനുജന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. "ഏട്ടൻ എന്നെ വിട്ട് പോവാണോ ....? " അവന്റെ ആ ചോദ്യം എന്റെ കണ്ണുകൾ നനയ്ച്ചു . അവനോട് പറയാൻ എന്റെ കയ്യിൽ ഉത്തരം ഇല്ലായിരുന്നു.
"ഏട്ടൻ മടങ്ങി വരും മുത്തേ ... എന്റെ പൊന്നിന് ഇഷ്ടം പോലെ സമ്മാനങ്ങളുമായി . " ഞാൻ അതും പറഞ്ഞ് അവനെ കെട്ടിപിടിച്ചു. അവൻ കാണാതെ എന്റെ കണ്ണിലെ കണ്ണുനീർ ഞാൻ വിരലുകൾ കൊണ്ട് ഒപ്പി എടുത്തു. അച്ഛന്റെയും അമ്മയുടെയും മുഖത്തും സന്തോഷത്തിലുപരി സങ്കടമാണ്. വീട്ടിൽ നിന്ന് അധികം വിട്ട് നിന്നിട്ടില്ലാത്ത ഞാൻ ഇതാ ലോത്തിന്റെ മറ്റൊരു കോണിലേക്ക്.... യാത്രയാക്കാൻ വന്ന വിനോദിനും സങ്കടഭാവം തന്നെ. "പോയിട്ട് വാടാ.....'' അവൻ എന്റെ തോളിൽ തട്ടി പറഞ്ഞു. അങ്ങനെ ജീവിതത്തിന്റെ മറ്റൊരു യാത്ര ഞാനവിടെ

💬 Comments

View all comments