Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
ആരംഭിച്ചു.
ആദ്യമായി വിമാനത്തിൽ കയറുന്ന ആകാംഷയൊന്നും എനിക്കില്ലായിരുന്നു മറിച്ച് സങ്കടമായിരുന്നു ഏതൊരു പ്രവാസിയെയും പോലെ നാടും വീടും വീട്ടുകാരെയും സുഹൃത്ത്ക്കളെയും വിട്ട് പോകുന്നതിലുള്ള സങ്കടം ....
അങ്ങനെ മറ്റൊരു നാട്ടിലേക്ക് ഞാൻ മാറ്റപ്പെട്ടു.
ജോബ് എക്സ് പീരിയൻസ് ഇല്ലാത്തതു കൊണ്ട് കമ്പനി എനിക്ക് മുന്നിൽ ഒരു ക്രോസ് വച്ചിരുന്നു.
' 3 വർഷം തുടർച്ചയായി കമ്പനിയിൽ ജോലി ചെയ്യണം . ഈ സമയം നാട്ടിലേക്ക് പോകാൻ ലീവ് തരില്ല.'
ന്യായീകരിക്കാൻ പറ്റില്ല എങ്കിൽ പോലും ആ ക്രോസ് അനുസരിച്ചാണ് ഞാൻ ജോലി ഏറ്റെടുത്തത് കാരണം ഇതുപോലൊരു നല്ല ജോലി ചിലപ്പോൾ എനിക്ക് കിട്ടില്ല എന്നതു തന്നെ..
പുതിയ സ്ഥലം പുതിയ ആളുകൾ ജീവിതത്തിൽ കുറച്ച് അനുഭവങ്ങൾ മാത്രം ഉള്ള എനിക്ക് ഈ പുതിയ നാട് മറ്റാരു അനുഭൂതി സമ്മാനിച്ചു .
.............
മൂന്ന് വർഷം മൂന്ന് നിമിഷം പോലെ പെട്ടെന്ന് കടന്നുപോയി. എന്റെ കുടുംബത്തിന്റെ അവസ്ഥ ആകെ മാറി. പഴയ വീടിരുന്ന ഇടത്ത് നല്ല ഒരു ഇരുനില വീടായി , കടവും കഷ്ടപ്പാടും മാറി... ജീവിതം മുഴുവൻ മാറി. സമൂഹത്തിൽ സാമ്പത്തികമായി താഴെ തട്ടിൽ നിന്ന എന്റെ കുടുംബത്തിന്റെ അവസ്ഥ തന്നെ മാറി .... ഇതിനിടയ്ക്ക് വിനോദിന് ഗൾഫിൽ ജോലി കിട്ടി അവനും അങ്ങോട്ട് പോയി . ലണ്ടൻ എന്ന നഗരം എന്റെ ജീവിതത്തിലും മാറ്റം വരുത്തി . ഇടയ്ക്ക് പ്രൊമോഷൻ കിട്ടി ജോലിയിൽ കുറച്ചു കൂടെ ഉയർന്ന സ്ഥാനവും എനിക്ക് കിട്ടി......
അങ്ങനെ 3 വർഷങ്ങൾക്കു ശേഷം വീണ്ടും ഞാൻ എന്റെ നാട്ടിലേക്ക് വന്നു. സ്വീകരിക്കാൻ
💬 Comments
View all comments