0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 816
എയർപ്പോട്ടിൽ എന്റെ കുടുംബം എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു. " മോനേ...." ഞാൻ അടുത്ത് എത്തിയപാടെ അച്ഛനും അമ്മയും എന്നെ വാത്സല്യത്തോടെ തലോടി. മനു എന്നെ ഓടി വന്ന് കെട്ടിപിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. "ചേട്ടൻ ആളാകെ മാറി. ഇപ്പൊ സ്റ്റൈലായിട്ടുണ്ട്.."
"നീയും വല്ലാണ്ട് മാറി ചേട്ടന്റെ മുത്തേ..... " അങ്ങനെ നാളുകൾക്ക് ശേഷം ഞാൻ വീട്ടുകാരുടെ വാത്സല്യം സ്നേഹവും നേരിട്ട് അനുഭവിച്ചു. അവിടുന്ന് നേരെ പോയത് ഒരു കാർ ഷോറൂമിലേക്കാണ്. നേരത്തെ ബുക്ക് ചെയ്ത് ബാക്കിയുള്ള കാര്യങ്ങളെല്ലാം റെഡിയാക്കി വച്ചിരുന്ന ഒരു ഹോണ്ട സിറ്റി ഞാൻ സ്വന്തമാക്കി അങ്ങനെ പുതിയ കാറിൽ വീട്ടിലേക്ക്. പുതിയ എന്റെ വീട്ടിലേക്ക് ആദ്യമായി ഞാൻ എത്തി . ഞാൻ മനസ്സിൽ കണ്ടതുപോലെ നിർമിച്ച ആ വീട്ടിലേക്ക്...... അവിടെ വിനോദിന്റെ അച്ഛനും അമ്മയും സഹോദരിയും എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു ... വീണ്ടും ആ പഴയ നാട്ടിൻ പുറത്തുകാരൻ ഹരി എന്ന അനുഭവം എനിക്ക് ലഭിച്ചു തുടങ്ങി. "ചേട്ടാ പുതിയ കാർ മേടിച്ചതല്ലേ നമുക്ക് എവിടേക്കെങ്കിലും ഒൺഡേ ട്രിപ്പിന് പോയാലോ ?" രാത്രി ബാഗിൽ കൊണ്ടുവന്ന സാധനങ്ങൾ മാറ്റി വയ്ക്കുന്നതിനിടയ്ക്ക് എന്റെ അനുജൻ പഴയ ആ കൊഞ്ചലോടെ എന്നോട് ചോദിച്ചു. "കുറച്ച് ദിവസം കഴിയട്ടെ...... ഹരിക്ക് രണ്ടു മാസം ലീവുണ്ടല്ലോ ........? " അച്ഛൻ മനുവിനോട് അതു പറഞ്ഞപ്പോൾ മനുവിന്റെ മുഖം മങ്ങി . അവൻ അത് ഏറെ നാളുകളായി ആഗ്രഹിച്ച ഒന്നാണെന്ന് എനിക്ക് തോന്നി... " ഇല്ല അച്ഛാ ...... നമുക്ക് നാളെ തന്നെ പോകാം ഇവിടെയുള്ള കുറച്ച് സ്ഥലങ്ങൾ കണ്ട് മടങ്ങി

💬 Comments

View all comments