0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 817
വരാം... ജീവിതത്തിൽ കുടുംബത്തോടൊപ്പം ഇങ്ങനെ ഒരു യാത്ര നമുക്ക് ലഭിച്ചിട്ടില്ലല്ലോ......" " എങ്കിൽ നിന്റെ ഇഷ്ടം പോലെ നടക്കട്ടെ ...... " അച്ഛന്റെ ആ വാക്കുകൾ കേട്ട മനു തുള്ളിച്ചാടി . ഓടി വന്ന എന്റെ കവിളിൽ ഒരു മുത്തം അവൻ സമ്മാനിച്ചു. ........ അങ്ങനെ പിറ്റേന്ന് രാവിലെ ഞങ്ങൾ യാത്ര തിരിച്ചു .... കണ്ണിന് കൗതുകമേകുന്ന പല സ്ഥലങ്ങളിലും പോയി മ്യൂസിയം , മ്യഗശാല , പാർക്ക് അങ്ങനെ . ഒരു മാളിൽ കയറി വസ്ത്രങ്ങളും മറ്റും ഷോപ്പ് ചെയ്ത് നേരെ പോയത് ഒരു ബീച്ചിലേക്കാണ് ... "ചേട്ടാ ..... എനിക്ക് കടലിൽ കുളിക്കണം....."
അവൻ അവന്റെ ആഗ്രഹം എന്നോട് പറഞ്ഞു. കുഞ്ഞിലെ മുതൽ അവൻ അങ്ങനെയാണ്. ഒരു ഏട്ടൻ എന്നതിലുപരി മറ്റെന്തോ ഒരു സ്ഥാനമായിരുന്നു അവന്റെ മനസ്സിൽ എനിക്കുണ്ടായിരുന്നത്. "അതൊന്നും വേണ്ട... അപകടമാ ..." കർക്കശത്തോടെ അച്ഛൻ അതു പറഞ്ഞപ്പോൾ മനു എന്റെ കണ്ണുകളിലേക്ക് നോക്കി.. ഞാൻ നേരെ കാർ പാർക്ക് ചെയ്തിരുന്ന ഇടത്ത് പോയി ഫോണും മറ്റും അതിനുള്ളിൽ വച്ചു. ഞാൻ മനുവിന്റെ കയിൽ പിടിച്ച് ഞങ്ങളെ ലക്ഷ്യമാക്കി വന്ന ആ തിരയെ സ്പർശിച്ചു. ഉടനെ തന്നെ എന്നെ മനു വെളളത്തിലേക്ക് തള്ളിയിട്ടു പുറകെ അവനും എടുത്ത് ചാടി . അങ്ങനെ ആ തിരയിൽ കിടന്ന് ഞങ്ങൾ കളിച്ച് രസിച്ചു. നേരത്തെ ഗൗരവത്തോടെ വേണ്ട എന്നു പറഞ്ഞ അച്ഛന്റെ മുഖത്ത് സന്തോഷം നിറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു.. അങ്ങനെ കുളിയും കഴിഞ്ഞ് ഡ്രസ് ഒക്കെ മാറി സൂര്യ അസ്തമയമൊക്കെ കണ്ട് നേരെ പോയത്

💬 Comments

View all comments