0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 794
അകത്തേക്ക് വാടാ.... " വിനോദിന്റെ ചെറിയമ്മ അതും പറഞ്ഞ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. "ടാ വാ...."
വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി വീടിനകത്തേക്ക് കയറി. " ഹരീ... ഇതാണ് എന്റെ ചെറിയമ്മ , പേര് പത്മജ . " വിനോദ് അവന്റെ ചെറിയമ്മയെ എനിക്ക് പരിചയപ്പെടുത്തി തന്നു. ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. " നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലുമെടുക്കാം ." പത്മജ ആന്റി അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു. ഞങ്ങൾ അവിടെയുള്ള സെറ്റിയിൽ സ്ഥാനം പിടിച്ചു. "ലക്ഷ്മീ നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നേ . ഹരീ.... ഇത് ചെറിയമ്മയുടെ ഒരേ ഒരു മകൾ ശ്രീലക്ഷ്മി . " അവൻ ഒരു റൂമിന്റെ വാതിലിന് അടുത്ത് ചാരി നിന്ന് എന്തോ ആലോചിച്ച് നിന്ന ആ പെൺകുട്ടിയെ എനിക്ക് പരിചയപ്പെടുത്തി തന്നു. പക്ഷെ അവളുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു. " വിനോദേട്ടാ... ഇതാരാ.....?" അത്രയും നേരം മിണ്ടാതെ നിന്ന ശ്രീലക്ഷ്മി വിനോദിനോട് ചോദിച്ചു. "അപ്പൊ ചെറിയമ്മ ഒന്നും പറഞ്ഞില്ലേ .... ഇതെന്റെ കൂട്ടുകാരനാ ഹരി കൃഷ്ണൻ . ഞങ്ങൾ കുറച്ച് ദിവസം അപ്പുറത്തെ വീട്ടിൽ കാണും . " വിനോദ് അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയ ദേഷ്യം മിന്നിമറയുന്നത് ഞാൻ കണ്ടു. ആ കണ്ണുകളോടെ എന്നെ നോക്കിയ ശേഷം അവൾ അകത്തേക്ക് കയറി പോയി. അപ്പോഴേക്കും ആന്റി രണ്ട് കപ്പുകളിൽ ചായയുമായി വന്നു. ഞങ്ങൾ അത് കുടിക്കുന്നതിനിടയ്ക്ക് ആന്റി ഒരു താക്കോൽ കൂട്ടം അവന്റെ കയ്യിൽ കൊടുത്തു. " മോനേ

💬 Comments

View all comments