Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
വീട് അടിച്ച് വാരി വൃത്തിയാക്കി ഇട്ടുണ്ട്.
അവളെവിടെ ......"
" ചെറിയമ്മേ .... അവൾ അകത്തേക്ക് പോയി..."
വിനോദ് മറുപടി പറഞ്ഞു.
"നീ വരുന്നൂന്ന് അറിഞ്ഞ് ഭയങ്കര സന്തോഷത്തിലായിരുന്നല്ലോ ...... ഈ പെണ്ണിന് ഇത് എന്തുപറ്റി. നിങ്ങൾ പോയി കുളിച്ച് വാ അപ്പോഴേക്കും ഞാൻ ഭക്ഷണം ഒരുക്കാം. "
ചായ കുടിച്ച ശേഷം ഞങ്ങൾ പുറത്തിങ്ങി അൽപം അകലത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു വീട്ടിലേക്ക് നടന്നു. വിനോദ് താക്കോലുപയോഗിച്ച് കതകു തുറന്നു . പഴയ ടൈപ്പ് ഓടിട്ട തീരെ ചെറുതല്ലാത്ത വീട് . നേരെ കയറിയത് ഒരു ഹാളിലേക്കാണ്. ആവശ്യത്തിന് ഫർണിച്ചർ, TV മറ്റുള്ളവയെല്ലാം തന്നെ ഉണ്ട്.
" എടാ നീ ആ മുറി എടുത്തോ , പിന്നെ മാറാനുള്ള തുണിയും സോപ്പും ഒക്കെ എടുത്തോ നമുക്ക് അടുത്തുള്ള ഒരു കുളത്തിൽ പോവാം , എന്നിട്ട് വിശാലമായ ഒരു കുളി... "
വിനോദ് അതും പറഞ്ഞ് അവൻ എനിക്കായി ചൂണ്ടി കാണിച്ച മുറിയുടെ അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കയറി പോയി.
ഞാൻ എന്റെ ബാഗുമെടുത്ത് ആ മുറിയിലേക്ക് കയറി . മനസ്സ് മുഴുവൻ അസ്വസ്തമാണ് . വന്നിറങ്ങിയപ്പോഴുള്ള സന്തോഷം എന്റെ മനസ്സിന് ഇപ്പോൾ ഇല്ല. കയ്യിലെ ബാഗ് എടുത്ത് കട്ടിലിൽ വച്ച ശേഷം ഡ്രെസ് മാറി ഒരു പേശയും ഉടുത്ത് ടി ഷർട്ടും ഇട്ടു. കുളിക്കാനുള്ള തോർത്തും സോപ്പുമൊക്കെ എടുത്ത് ഞാൻ പുറത്തിറങ്ങി.
വിനോദ് എന്നെയും കാത്ത് നിൽക്കുകയാണ്.
"എടാ വാ..."
അവൻ എന്നെയും വിളിച്ചോണ്ട് പുറത്തിറങ്ങി. വീടിന് പുറകിലൂടെ ഞങ്ങൾ ചെറിയ ഒരു വഴിയിലൂടെ നടന്നു
💬 Comments
View all comments