Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
നീങ്ങി.
അവൻ മുൻപേ നടക്കുകയാണ് .
ഇരുവശവും നെൽപ്പാടമാണ്... നടുക്ക് നടക്കാനുള്ള ചെറിയ പാടവരമ്പിലൂടെയാണ് ഞങ്ങളുടെ നടത്തം . ഇരുകരയിലും തെങ്ങുകൾ തിങ്ങി നിൽക്കുന്നു . സമയം വൈകുന്നേരമായതു കൊണ്ടാകാം പക്ഷികൾ കൂട്ടത്തോടെ തിരിച്ച് കൂടുകളിലേക്ക് ശബ്ദമുണ്ടാക്കി പറന്നു പോകുന്നു. വിനോദ് എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്. പക്ഷെ എന്റെ ചെവിയിൽ ഒന്നും കയറുന്നില്ല. എന്തോ വല്ലാത്ത ഒരു മൂഖത പോലെ .
പെട്ടെന്ന് വിനോദ് നടത്തം നിർത്തി എന്നെ തിരിഞ്ഞ് നോക്കി.
" ഞാൻ പറയുന്നത് വല്ലതും നീ കേട്ടോ.... നിന്റെ മനസ്സ് ഇവിടെന്നുമല്ലല്ലോ? ഞാൻ കുറേ നേരമായി നിന്നെ ശ്രദ്ധിക്കുന്നു. ഇവിടെ വന്നപ്പോൾ നീ ഭയങ്കര സന്തോഷത്തിലായിരുന്നല്ലോ? ഇപ്പൊ എന്തു പറ്റി .... ലക്ഷ്മിയെ കണ്ടതു മുതൽ പന്തം കണ്ട പെരുച്ചാഴിയുടെ അവസ്ഥയാണ് നിനക്ക് . ഞാനത് ശ്രദ്ധിച്ചു. എടാ സത്യം പറ നിനക്ക് അവളെ മുൻപ് പരിചയമുണ്ടോ?......."
വിനോദിന്റെ ആ ചോദ്യം കേട്ട ഞാൻ ഒന്ന് നടുങ്ങി.
" എടാ അന്ന് ബീച്ചിൽ വച്ച് ഒരു പെൺകുട്ടിയുമായി പ്രശ്നമായില്ലേ അത് അവളാ ലക്ഷ്മി...."
ഞാൻ മനസ്സിൽ അൽപം പേടിയോടെ പറഞ്ഞു. കാരണം ലക്ഷ്മി അവന്റെ അനിയത്തിയാണ്. ഈ കാരണം മതി കൂട്ടുകാരനെന്ന ബന്ധം മറന്ന് എന്റെ കരണത്ത് ഒന്ന് തരാൻ . പക്ഷെ എന്റെ ചിന്തകളെ തെറ്റിച്ചു കൊണ്ട് പൊട്ടി ചിരിക്കുന്ന വിനോദിനെയാണ് ഞാൻ കണ്ടത്.
" നീ വാ...."
അവൻ അതും പറഞ്ഞ് മുൻപേ നടന്നു . ഞങ്ങൾ അങ്ങനെ കുളത്തിന്റെ പടിക്കെട്ടിൽ എത്തി. അപ്പോഴും വിനോദ് എന്നെ നോക്കി നിന്ന് ചിരിക്കുകയാണ്
💬 Comments
View all comments