0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 798
.... " എടാ നീ എന്തിനാ ചിരിക്കുന്നേ, നിനക്ക് വട്ടായോ.... ഞാൻ പറഞ്ഞത് സത്യമാ......" ഞാൻ വിനോദിന്റെ പ്രതികരണം കണ്ട് ഒന്നും മനസ്സികാതെ അവന്റെ മുഖത്ത് നോക്കി പറഞ്ഞു. എടാ അതല്ല ..... ഞാൻ അവളെ ലക്ഷ്മിയെ ഓർത്താ ചിരിച്ചത്. വർഷങ്ങൾക്കു ശേഷമാ ഞാൻ ഇവിടെ വരുന്നത്. പണ്ട് ഇവിടെ വരുമ്പോ ഓടി വന്ന് എന്റെ തോളിൽ കേറുന്ന പെണ്ണാ . ഞാനും ലക്ഷ്മിയും ശ്രീയും ഒരുമിച്ചാ കുട്ടിക്കാലത്ത് ഇവിടെ കളിച്ച് വളർന്നത് . പിന്നീട് പപ്പ ഗൾഫിൽ നിന്ന് ജോലി ഉപേക്ഷിച്ച് വന്നപ്പോൾ പുതിയ വീട് വച്ച് നിന്റെ നാട്ടിൽ സെറ്റിലായി. അല്ലെങ്കിൽ ഇവിടെ വന്നാൽ എന്നോട് വാ തോരാതെ സംസാരിക്കുന്ന പെണ്ണ് എന്നോട് ഇന്ന് ഒന്നും മിണ്ടാത്തതെന്തെന്ന് ഞാൻ ആലോചിക്കുവായിരുന്നു . ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത്. നിന്നോടുള്ള ദേഷ്യമാ എന്നോട് തീർക്കുന്നത്.... " അവൻ അതും പറഞ്ഞ് ചിരിച്ച് തളർന്ന് നെഞ്ചത്ത് കൈയ്യും വച്ച് നിന്നും. " എടാ പ്രശ്നമാകുമോ? " എന്റെ മനസ്സിലെ ആവലാതി ഞാനവനോട് ചോദിച്ചു. " എന്ത് പ്രശ്നം. അതിന് നീ മന:പൂർവ്വം ഒന്നും ചെയ്തിട്ടില്ലല്ലോ ...... വന്ന് കുളിക്കടാ നേരം വൈകുന്നു. " വിനോദ് അതും പറഞ്ഞ് ഡ്രസ്സും മാറി ഒരു തോർത്തും ഉടുത്ത് കുളത്തിലേക്ക് ചാടി .... " വാടാ .... ഇങ്ങനയൊക്കെ ഒന്ന് കുളിച്ച കാലം മറന്നു. " വിനോദ് അത് പറഞ്ഞ് തീർന്നതും ഞാനും ഡ്രസ്സൊക്കെ മാറി ഒരു തോർത്തും ഉടുത്ത് കുളത്തിലേക്ക് ചാടി . സാമാന്യം വലിയ കുളമാണ് . ചുറ്റുപാടും

💬 Comments

View all comments