0%

Chapter Title : ?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : vichu Read All Parts 819
വീട്ടിൽ എത്തിയപ്പോൾ ഞാൻ കണ്ണിൽ കണ്ടത് മൂന്ന് അസ്ഥിതറകളാണ്. അന്നു മുതൽ നഷ്ടപ്പെട്ടതാണ് എന്റെ ഉറക്കം. അല്പം ഉറങ്ങി വരുമ്പോൾ ഒരു നിലവിളിയോടെ ഞാൻ കാണുന്ന ആ സ്വപ്നം എന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനം ഒന്ന് മനസ്സമാധാനമായി ഉറങ്ങാൻ ഞാൻ കണ്ടെത്തിയ കൂട്ടായിരുന്നു മദ്യം . ലീവ് കഴിഞ്ഞിട്ടും മടങ്ങി എത്താതിന്റെ കാരണം തിരക്കി ഒരു പാട് മെയിലും മെസേജും എന്നെ തേടിയെത്തി. ഒന്നിനും മറുപടി ഞാൻ നൽക്കാത്തതു കൊണ്ടാകാം ജോലി നഷ്ടമായി എന്ന് അവസാനത്തെ മെസേജും കമ്പനിയിൽ നിന്ന് എന്നെ തേടിയെത്തി. ആരും ഇല്ല ഇനി ആർക്കു വേണ്ടി കഷ്ടപ്പെടണം എന്തിന് പണം സമ്പാദിക്കണം എന്ന ചിന്ത കാരണം ജോലി നഷ്ടപ്പെട്ടു എന്ന വാർത്ത എന്നിൽ സങ്കടം ഉണ്ടാക്കീല . കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കമ്പനിയിൽ നൽകിയ സർട്ടിഫിക്കറ്റും മറ്റും പോസ്റ്റ് വഴി വീട്ടിൽ എത്തി... ആദ്യമാദ്യം ഒന്ന് ഉറങ്ങാൻ വേണ്ടി മദ്യം കഴിച്ചു കൊണ്ടിരുന്ന ഞാൻ പിന്നെ സങ്കടം കൂടി വന്നതിനുതച്ച് അതിന്റെ അളവും കൂട്ടി. ഒടുവിൽ അത് എന്നെ ഇവിടെ എത്തിച്ചു... "" ടർർർ ................'' മൊബൈൽ പോക്കറ്റിൽ കിടന്ന് വൈബ്രേഷൻ കാരണം നിരങ്ങിയപ്പോൾ പഴയകാലത്തിൽ നിന്ന് ഞാൻ മടങ്ങി വന്നു. ഞാൻ അത് കയ്യിലെടുത്തു ......... തുടരും.........

💬 Comments

View all comments