?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

📝 Ongoing

👁 227964 views ❤ 824 likes 💬 90 comments

എല്ലാവർക്കും നമസ്കാരം ???..........

കഥയുടെ കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമെ തന്നെ നന്ദി പറയുന്നു. ഇത് കഥയുടെ അവസാന ഭാഗമാണ്.......

എന്നാൽ തുടങ്ങട്ടെ ........

പ്രാണസഖി 4 [Climax]
Praanasakhi Part 4 | Author : Chekuthane Snehicha Malakha
Previous Part

...............

" എടാ ഒരു കാര്യം പറയാൻ വിളിച്ചതാ ...... ലക്ഷ്മിയുടെ കല്യാണം ഉറപ്പിച്ചു. അടുത്ത മാസം . നീ ഒഴിവൊന്നും പറയരുത് നിർബന്ധമായും ലീവെടുത്ത് വരണം ബാക്കി ഡീറ്റെയിൽസ് പിന്നീട് അറിയിക്കാം വിവരം അറിഞ്ഞപ്പോൾ വിളിച്ചറിയിച്ചതാ ബൈ.... അല്പം തിരക്കുണ്ട്. "

വിനോദ് അതും പറഞ്ഞ് കോൾ കട്ടു ചെയ്തു . എനിക്കെന്തോ ഒരു മരവിപ്പായിരുന്നു അത് കേട്ടപ്പോൾ .... ജീവിതത്തിലെ അവസാന പ്രതീക്ഷയും നശിച്ചതുപോലെ ഒരു തോന്നൽ......

നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ അല്ലല്ലോ ജീവിതം , അങ്ങനെ ആയാൽ അത് ജീവിതവുമാകില്ല . എന്റെ ജീവിതം എന്നെ പഠിപ്പിച്ച വലിയ ഒരു പാഠം അതായിരുന്നു.

' വിനോദ് പറഞ്ഞതു പോലെ വിവാത്തിന് പോകണം ... പങ്കെടുക്കണം , കാരണം നശിച്ചു തുടങ്ങിയ ജീവിതത്തിൽ നിന്ന് എന്നെ കര കയറ്റിയവരാണ് , ഒരു പാട് ദിവസം അവർ വിളമ്പി തന്ന ആഹാരം കഴിച്ചതാണ് . പോകണം....... അത് എന്റെ കടമയാണ് . '

ഞാൻ അവസാനം തീരുമാനിച്ചു . ജോലിക്ക് തിരിച്ച് കയറിയിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂ എങ്കിലും ഞാൻ ഒരു മാസത്തെ ലീവിന് അപ്ലെ ചെയ്തു നോക്കി . എന്തോ ഭാഗ്യത്തിന് കിട

📚 Chapters

1 published

Related Stories

💬 Comments

View all comments