0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
ലക്ഷ്മി വാതിൽ തുറന്ന് കയ്യിൽ പാൽ ഗ്ലാസ്സുമായി നടന്ന് വന്നത് . ഒരു ഇളം പച്ച സാരിയാണ് വേഷം . എന്റെ അടുത്ത് വന്ന ലക്ഷ്മിയെ ഞാൻ കട്ടിലിൽ പിടിച്ച് ഇരുത്തി . അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരിക്കുകയാണ്. " ഇതുവരെ നാണം മാറീലെ ... " ഞാൻ അവളുടെ കയിൽ നിന്നും പാൽഗ്ലാസ്സ് വാങ്ങിക്കൊണ്ട് ചോദിച്ചു. ഗ്ലാസ്സിലെ പാൽ പകുതി കുടിച്ച ശേഷം ഞാൻ അവൾക്കം കൊടുത്തു. അത് അവൾ വാങ്ങി കുടിച്ചു . " ലക്ഷ്മി .... താൻ കിടന്നോ . എന്റെ അച്ഛനും അമ്മയും അനുജനും തന്നെ കണ്ടിട്ടില്ല . അവർ മരിച്ചു എങ്കിലും ആ മണ്ണിൽ അവർ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് അവിടെ ആ മണ്ണിൽ തന്നെ നിർത്തി അവരുടെ മരുമകളാണ് താൻ എന്ന് എനിക്ക് പറയണം അതിനു ശേഷമേ നമ്മൾ ശരിക്കും ഒരുമിക്കൂ ... " " ശരി ഹരിയേട്ടാ ഇനി ഏട്ടന്റെ ഇഷ്ടമാണ് എന്റെയും . " അങ്ങനെ രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ഞങ്ങളെ ഉറക്കം വന്ന് തലോടി ... ........ പിറ്റേന്ന് ലക്ഷ്മി തന്റെ അച്ഛനോടും അമ്മയോടും ജനിച്ചു വളർന്ന നാടിനോടും യാത്ര ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു. " ലക്ഷ്മീ കരയാതെ , എപ്പോൾ വേണമെങ്കിലും നമ്മൾക്ക് വരാമല്ലോ .. " ഞാനതും പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു..... അങ്ങനെ ദൂരങ്ങൾ താണ്ടി ഉച്ച കഴിഞ്ഞപ്പോഴേക്കും കാറ് എന്റെ വീടിന്റെ മുൻപിൽ എത്തി . " നിങ്ങൾ നിൽക്ക് ഞാൻ നിലവിളക്ക്

💬 Comments

View all comments