Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
കയ്യിൽ അവളുടെ മുഖം കോരി എടുത്തപ്പോൾ ഏതോ ഒരു വികാരത്താൽ അവൾ എന്നെ നോക്കുകയാണ് . രാത്രിയുടെ ആ കൂരിരുട്ടിൽ എപ്പോഴോ ഞങ്ങൾ ഒന്നായി ചേർന്നു .
അങ്ങനെ ചില ദിവസങ്ങൾ കടന്നുപോയി. ജീവിതം എന്താണെന്ന് അറിഞ്ഞ് ജീവിക്കാൻ ഞാൻ തുടങ്ങി . ലക്ഷ്മിയുമൊത്തുള്ള സന്തോഷ ജീവിതം .
ഒരു ദിവസം ഞാൻ കാണുന്നത് സങ്കടപ്പെട്ട് ഇരിക്കുന്ന ലക്ഷ്മിയുടെ മുഖമാണ്.
" എന്താ ലക്ഷ്മി...
എന്തു പറ്റി എന്തിനാ താൻ സങ്കടപ്പെടുന്നേ...."
" അല്ല , അടുത്ത ആഴ്ച ചേട്ടൻ ലണ്ടനിലേക്ക് പോവല്ലേ അതാലോചിച്ചപ്പോൾ . ചേട്ടൻ പോണ്ട എനിക്ക് ചേട്ടനെ പിരിഞ്ഞിരിക്കാൻ പറ്റില്ല ... "
അതുപറഞ്ഞപ്പോഴേക്കും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
" പോണം മോളൂ ..... ജീവിക്കാൻ ഒരു ജോലി കൂടിയേ തീരു ... പിന്നെ പിരിഞ്ഞിരിക്കുന്നതിൽ ഉള്ള സങ്കടം . എനിക്ക് തന്നെ പിരിഞ്ഞ് ഇരിക്കാൻ പറ്റുമെന്ന് തോന്നുണ്ടോ . അതുകൊണ്ട് ഞാൻ ഒറ്റയ്ക്കല്ല താനും എന്റെ ഒപ്പം ഉണ്ടാകും. "
" സത്യമാണോ , പക്ഷെ എങ്ങനെ ? "
ഒരു ആശ്ചരാത്തോടെ ലക്ഷ്മി എന്നോട് ചോദിച്ചു.
" അന്ന് തന്റെ വീട്ടിൽ പെണ്ണ് കാണാൻ വന്നില്ലേ അന്ന് തന്റെ അച്ഛനോട് പറഞ്ഞ് തന്റെ പാസ്പോർട്ട് ഞാൻ മേടിച്ചിരുന്നു പിന്നെ വിസ കിട്ടാൻ വലിയ പാടില്ലായിരുന്നു . "
ഞാനതു പറഞപ്പോഴേക്കും അവൾ എന്റെ കഴുത്ത് വരിഞ്ഞു മുറുക്കിയിരുന്നു . അവളുടെ മുഖം ഞാൻ കയിലെടുത്ത് നെറ്റിയിൽ ഒരു മുത്തം സമ്മാനിച്ചു .
" പിണക്കം മാറിയല്ലോ . "
💬 Comments
View all comments