Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
തല കട്ടിലിൽ വച്ച് ഉറങ്ങുന്ന ലക്ഷ്മിയെയാണ് ഞാൻ കണ്ടത്. അവളുടെ കൈയ്യാണ് എന്റെ കാലിൽ തട്ടിയത്.
' അപ്പൊ രാത്രി മുഴുവൻ ലക്ഷ്മി ഇവിടെ ആയിരുന്നോ .' ഞാനാലോചിച്ചു.
" ലക്ഷ്മീ..... എണീക്ക്..... "
ഞാനവളുടെ കയിൽ തട്ടി വിളിച്ചു. എന്റെ വിളികേട്ട് ഞെട്ടിയാണ് അവൾ ഉണർന്നത് , ഉടനെ തന്നെ അവൾ ചാടി എണീറ്റു.
" ഇപ്പൊ എങ്ങനെയുണ്ട് പനി കുറഞ്ഞോ ... "
എണീറ്റ ഉടനെ അവൾ എന്നോട് ചോദിച്ചു.
" ആ പനിയൊക്കെ തന്റെ അമ്മയുടെ ഒറ്റമൂലി കാരണം പമ്പ വിട്ടു ..... താൻ എന്തിനാ ഇവിടെ ഇരുന്ന് ഉറങ്ങിയത് താൻ തന്റെ വീട്ടിൽ പോയി കിടന്ന് ഉറങ്ങാത്തതെന്താ ... ? "
" അത് അമ്മ പറഞ്ഞു ചേട്ടൻ ഒറ്റയ്ക്കല്ലേ അതുകൊണ്ട് എന്റോടെ വിനോദേട്ടന്റെ റൂമിൽ കിടന്നോളാൻ . ഞാൻ ഉറങ്ങി കഴിഞ്ഞാൽ
ചിലപ്പോൾ ചേട്ടന് പനി കൂടിയാൽ അറിയില്ലല്ലോ അതാ ഇവിടെ വന്നിരുന്നത് പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി ... "
" ആ കൊള്ളാം എനിക്ക് കുഴപ്പമൊന്നുമില്ല താൻ പോയി കിടന്ന് ഉറങ്ങ്. "
ഞാനത് പറഞ്ഞതും അവൾ എന്റെ നെറ്റിയിൽ കൈവച്ച് ചൂട് നോക്കി
" ശരിയാ പനി കുറഞ്ഞു . ചേട്ടാ അമ്മ എണീറ്റ് കാണും ഞാൻ പോകുവാ.... "
ലക്ഷ്മി അതും പറഞ്ഞ് പുറത്തേക്ക് ഓടി. ഞാൻ ബാത്ത്റൂമിൽ പോയി തിരിച്ച് കട്ടിലിൽ വന്നിരുന്ന് ഫോൺ നോക്കി ... വിനോദിന്റെ 5 മിസ്സ് കോൾ . ഫോൺ എങ്ങനെയോ സൈലന്റ് മോഡായി കിടക്കുവായിരുന്നു ഞാനതറിഞ്ഞതുമില്ല.
ഞാൻ
💬 Comments
View all comments