0%

Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]

വിളിക്കാം... പിന്നെ പത്തു ദിവസമൊക്കെ പെട്ടന്ന് പോകില്ലേ... " പത്തു ദിവസം മാറി നിൽക്കുന്നതിൽ എനിക്കും സങ്കടമുണ്ടെങ്കിലും പുറത്തു കാണിച്ചാൽ അവൾ അവിടെ നിന്ന് കരയും "ആ... " "എന്നാ നീ വാ നമുക്ക് എന്തെങ്കിലും കഴിക്കാം " "മ്മ് ശരി.. " ഞങ്ങൾ നടന്ന് ബേക്കറിയുടെ ഉള്ളിൽ എത്തി. അവളെയും കൊണ്ട് ക്യാബിന്റെ ഉള്ളിൽ കയറി കുറച്ചു സമയം സംസാരിക്കാം എന്നാണ് കരുതിയത് പിന്നെ വേണ്ടെന്ന് വച്ചു. പുറത്തു തന്നെ ഇരുന്ന് കഴിച്ച് കൊണ്ട് സംസാരിക്കാം ഒരാണും പെണ്ണും വെറുതെ സംസാരിച്ചാൽ പോലും ഇല്ലാത്ത കഥ പറഞ്ഞ് പരത്തുന്ന നമ്മുടെ നാട്ടിൽ അടച്ചിട്ട ഒരു ക്യാബിനിൽ കയറി ഇരുന്ന് സംസാരിച്ചാൽ പിന്നെ പറയണോ.. "ലച്ചൂ... " "ഹ്മ്മ്... " "വീട്ടിൽ എത്തീട്ട് വിളിക്കണം കേട്ടോ... " "വിളിക്കാം... നീയും " "ഞാനും വിളിക്കും... പിന്നെ അമ്മയോടും ദുർഗയോടും ഞാൻ തിരക്കി എന്ന് പറയണേ.. " "മ്മ് പറയാം... " "പിന്നെ... ഞാൻ രാവിലെ കാണിച്ച കുസൃതി ഒന്നും മനസ്സിൽ വെക്കരുത് എനിക്ക് നിന്നെ മാത്രം മതി... " "അതറിയാടാ... എന്നാലും നീ വേറെ പെണ്ണുങ്ങളെ നോക്കുന്നത് എനിക്കിഷ്ടമല്ല... " "ഇനി നോക്കൂല്ല... "
"ഇല്ലെങ്കിൽ നിനക്ക് കൊള്ളാം... ഏതെങ്കിലും പെണ്ണുങ്ങളെ നോക്കി എന്ന് ഞാൻ അറിഞ്ഞാൽ ആ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും " ചിരിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞതെങ്കിലും അതിൽ ഒരു ഭീഷണി ഉണ്ടായിരുന്നു അപ്പോഴേക്കും ഞങ്ങൾ ഓർഡർ ചെയ്തിരുന്ന ഷേക്ക്‌ വന്നു അതും കുടിച്ചുകൊണ്ട് ബാക്കി സമയം കൂടി സംസാരിച്ചു. ബേക്കറിയിൽ നിന്നും ഇറങ്ങുന്നതിനു

💬 Comments

View all comments