0%

Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]

ഹാളിൽ നിന്നും അടുക്കളയിലേക്കു എത്തി "എന്താടാ നീ വിളിച്ചത് " "ഒന്നൂല്ലമ്മേ ഇവന് പ്രാന്താ " ചേച്ചിയാണ് മറുപടി കൊടുത്തത് "പ്രാന്ത് നിന്റെ കെട്യോന്, ആ അത് പറഞ്ഞപ്പോഴാ ആന്റി നമുക്ക് ഇവളെ കെട്ടിച്ചു വിടണ്ടേ " ഞാൻ അവിടെ നിന്ന് ചേച്ചിക്കിട്ടു നൈസ് ആയിട്ടൊന്നു താങ്ങി "ഞാൻ എപ്പോഴും പറയുന്നതാ ഇവള് കേക്കണ്ടേ " "ചിലപ്പോ മനസ്സിൽ ആരെങ്കിലും കാണും ആന്റി, അതാവും" വീണ്ടും ഒന്നൂടെ കൊടുത്തു "ആരായാലും എനിക്ക് കുഴപ്പം ഇല്ല, ഇവളുടെ സന്തോഷം അല്ലെ എനിക്ക് വലുത് " അത് കേട്ടപ്പോൾ ചേച്ചീടെ കാര്യം പറഞ്ഞാലോ എന്നാലോചിച്ചു, ചേച്ചീനെ നോക്കിയപ്പോൾ എന്നെ ദയനീയതയോടെ നോക്കുന്നുണ്ട് ഒന്നും പറയല്ലേ എന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു " ആ നിങ്ങൾ സംസാരിക്കു ഞാൻ ആ പിള്ളേരുടെ അടുത്തേക്ക് ചെല്ലട്ടെ " അതും പറഞ്ഞു ആന്റി തിരിച്ചു നടന്നു, "എടാ തെണ്ടീ നീ എന്ത് പണിയാ കാണിച്ചത് " ചേച്ചി നല്ല ദേഷ്യത്തിൽ ആണ് "ഇതിനു ദേഷ്യപ്പെടുന്നത് എന്തിനാ, സന്തോഷിക്കുകയല്ലേ വേണ്ടത്. ആന്റിക്ക് ഇഷ്ട്ടക്കേടൊന്നും ഇല്ലല്ലോ പിന്നെന്താ " " എടാ അമ്മക്ക് ഇഷ്ടക്കേടൊന്നും ഉണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു" "പിന്നെന്താ പ്രശ്നം " " എടാ അവനു ജോലി ഒന്നും ആയിട്ടില്ല സിനിമ സംവിധായകൻ ആകണം എന്നും പറഞ്ഞു പ്രാന്ത് പിടിച്ചു അതിനു പുറകെ നടക്കുവാ, ആദ്യ പടം സംവിധാനം ചെയ്തിട്ടേ കല്യാണം കഴിക്കൂ എന്ന് " "വളരെ നന്നായി " " ഈ കാര്യം ഒക്കെ ഞാൻ ഇപ്പൊ എങ്ങനെ അമ്മയോട് പറയും, സിനിമ ഒന്നും വേണ്ട

💬 Comments

View all comments