Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]
ബുദ്ധിമുട്ടൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായില്ല, ഒരു അനിയനോടുള്ള എല്ലാ സ്വാതന്ത്ര്യവും ചേച്ചിടെ സംസാരത്തിൽ ഉണ്ടായിരുന്നു
"ചേച്ചി കല്യാണം കഴിക്കുന്നില്ലേ... "
"വന്ന ഉടനെ നിനക്കിതല്ലാതെ വേറൊന്നും ചോദിക്കാനില്ലേ, ഇവിടെ അമ്മേടെ വക എന്നും ഉണ്ട് ഇനി നീ കൂടെ തുടങ്ങു "
" എന്താണ് വല്ല ചുറ്റിക്കളിയും ഉണ്ടോ "
" ഉണ്ടെങ്കിൽ "
"ഉണ്ടെങ്കിൽ ഞാൻ ആന്റിയോട് പറയാം, നമുക്ക് നടത്താം "
"മോൻ അങ്ങനെ ബുദ്ധിമുട്ടണം എന്നില്ല, സമയമാകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം "
" അപ്പൊ ആരോ ഉണ്ട്, പോരട്ടെ പോരട്ടെ കഥ പോരട്ടെ "
" എന്ത് കഥ എന്റെ കല്യാണത്തിന് സമയമാകുമ്പോൾ ഞാൻ പറഞ്ഞോളാം എന്നാ പറഞ്ഞെ അല്ലാതെ "
"ഉവ്വ ഞാൻ വിശ്വസിച്ചു, നീ കളിക്കാതെ കാര്യം പറയടി ചേച്ചീ, ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ആന്റിയെ വിളിച്ചു നിനക്കൊരാളെ ഇഷ്ടമാ എന്ന് പറയും "
" പിന്നെ നീ പറയില്ല എന്നെനിക്കറിയില്ലേ, നീ എന്റെ മുത്തല്ലേ "
"ആഹാ ഞാൻ ഇപ്പൊ കാണിച്ചു തരാം "
ഞാൻ അവിടെ നിന്ന് ആന്റിയെ ഉറക്കെ വിളിച്ചു
"ആന്റീ..."
ആന്റി ഹാളിൽ ഇരുന്നു തന്നെ വിളികേട്ടു
" എന്താടാ "
" ഈ ചേച്ചിക്ക്.. ഹ്മ്മ് ഹ്മ്മ് "
എന്നെ മുഴുവൻ പറയാൻ സമ്മതിക്കാതെ ചേച്ചി എന്റെ വായ പൊത്തി
" എടാ കളിക്കല്ലേ പ്ലീസ്, ഞാൻ പറയാം "
"അവസാനം ചേച്ചി കീഴടങ്ങി "
" ആ അങ്ങനെ വഴിക്കു വാ "
അപ്പോഴേക്കും ഞാൻ വിളിച്ചതിന്റെ കാര്യം അറിയാൻ ആന്റി
💬 Comments
View all comments