0%

Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]

ആന്റി എന്നെയും അവരെയും ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയ്‌ ചെറിയ വീട് ആണെങ്കിലും നല്ല അടുക്കും ചിട്ടയിൽ സൂക്ഷിച്ചിരിക്കുന്നു ,ചേച്ചിയുടെ പണിയാകാം ഷോകേസിൽ കുറച്ചു ബോട്ടിൽ ആർട്ട്‌ ഒക്കെ ഇരിപ്പുണ്ട് വീടും നോക്കി ഇരുന്ന എന്നോട് ആന്റി വീണ്ടും പറഞ്ഞു "നീ വീടൊന്നും നോക്കേണ്ടടാ നിനക്ക് താമസിക്കാനുള്ള മുറിയൊക്കെ ഇവിടുണ്ട് നീ ഇങ്ങോട്ട് പോരെ, രാവിലെ ഇവളുടെ ഒപ്പം പോകാം ഒപ്പം തിരിച്ചും വരാം " " എന്റെ ആന്റി വീടിനടുത്തു മുട്ടത്തു കോളേജ് ഉണ്ടായിട്ടും അവിടെ ആപ്ലിക്കേഷൻ കൊടുക്കാതെ ഇത്രേം ദൂരെ വന്നു പഠിക്കുന്നത് ഹോസ്റ്റലിൽ നിക്കാൻ വേണ്ടി മാത്രമാണ്, ഞാൻ ഇടയ്ക്കിടയ്ക്ക് ഇതുപോലെ വരാം അതുപോരെ " "ആ ഇനീപ്പോ ഞാൻ എന്ത് പറയാനാ, നിന്റെ ഇഷ്ടം പോലെ ചെയ്യ് " " പിന്നെ എന്നോട് ഇങ്ങനെ ചോദിച്ചൂന്നും ഞാൻ ഇങ്ങനെ പറഞ്ഞൂന്നും അമ്മേനെ വിളിച്ചു പറയല്ലട്ടോ, എന്നോട് പെട്ടീം കിടക്കേം എടുത്തോണ്ട് ഇപ്പൊ തന്നെ ഇങ്ങു പോരാൻ പറയും ആള് " "ഹ്മ്മ് ശരി ശരി ഞാൻ പറയുന്നില്ല " താങ്ക്സ് ആന്റി എന്നും പറഞ്ഞു കവിളിൽ ഒരുമ്മയും കൊടുത്തു ഞാൻ അടുക്കളയിലേക്കു പോയി, അവന്മാറ് അപ്പോഴും ലീലാന്റി യുടെ അടുത്തുണ്ട് അവർ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ട്
ഞാൻ അടുക്കളയിൽ എത്തുമ്പോൾ ചേച്ചി എന്തോ കാര്യമായി ഉണ്ടാക്കുകയാണ് "വായിൽ വച്ചു കഴിക്കാൻ പറ്റുമോ " എന്റെ ശബ്ദം കെട്ടു ചേച്ചി തിരിഞ്ഞു നോക്കി "നീ കഴിക്കണ്ട ഞാൻ ആ പിള്ളേർക്ക് കൊടുത്തോളം " ഇത്രയും നാള് കാണാതിരുന്ന ആളുകൾ പെട്ടന്ന് ഒരു ദിവസം കണ്ടുമുട്ടുമ്പോൾ സംസാരിക്കാനുള്ള

💬 Comments

View all comments