Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]
"
" എടാ അവനു ജോലി ഒന്നും ആയിട്ടില്ല സിനിമ സംവിധായകൻ ആകണം എന്നും പറഞ്ഞു പ്രാന്ത് പിടിച്ചു അതിനു പുറകെ നടക്കുവാ, ആദ്യ പടം സംവിധാനം ചെയ്തിട്ടേ കല്യാണം കഴിക്കൂ എന്ന് "
"വളരെ നന്നായി "
" ഈ കാര്യം ഒക്കെ ഞാൻ ഇപ്പൊ എങ്ങനെ അമ്മയോട് പറയും, സിനിമ ഒന്നും വേണ്ട വല്ല ജോലിക്കും പോടാ എന്ന് പറഞ്ഞാൽ ചിലപ്പോ അവൻ പോയേക്കും പക്ഷെ എനിക്കുവേണ്ടി അവന്റെ സ്വപ്‌നങ്ങൾ ഒക്കെ ഉപേക്ഷിക്കേണ്ടി വരില്ലേ.അതെനിക്ക് സഹിക്കില്ല "
" നിർത്തി നിർത്തി പറയൂ കുട്ടീ എന്നാലല്ലേ ശ്വാസം വിടാൻ പറ്റൂ "
" പോടാ മനുഷ്യന് ഇവിടെ പ്രാന്തെടുത്തു നിക്കുവാ അപ്പോഴാ അവന്റെ ഒരു തമാശ "
" ആട്ടെ ആളുടെ പേരെന്താ "
"ശരത്,വീട്ടിൽ ഉണ്ണി എന്ന് വിളിക്കും "
" അപ്പോ ഉണ്ണിച്ചേട്ടനോട് വിളിക്കുമ്പോൾ ഞാൻ അന്വേഷിച്ചു എന്ന് പറഞ്ഞേക്ക്, എന്നിട്ട് ഇപ്പോഴെങ്ങാൻ പടം സംവിധാനം ചെയ്യുമോ "
" ഒരു പടം ശരിയായിട്ടുണ്ട് ഓഗസ്റ്റിൽ ഷൂട്ട് തുടങ്ങും "
"ആണോ എന്നാൽ വിളിക്കുമ്പോൾ എനിക്ക് ഒരു ചെറിയ വേഷം മേടിച്ചു തരണം, അത്രയ്ക്ക് വല്യ വേഷം ഒന്നും വേണ്ട ചെറുതായിട്ട് വല്ല ഹീറോ റോളും മതി "
"നിനക്ക് ഞാൻ ഒരു പാറാവുകാരന്റെ റോൾ വാങ്ങിത്തരാം "
"അത് നിന്റെ കെട്യോനോട് തന്നെ ചെയ്തോളാൻ പറഞ്ഞാമതി "
"ആ അത് ഞാൻ എന്തേലും ചെയ്തോളാം, ഇനി നീ നിന്റെ കാര്യം പറ, എന്തേലും ചുറ്റിക്കളി ഒക്കെ തുടങ്ങിയോ "
"ഇതുവരെ ഇല്ലായിരുന്നു "
"അപ്പോ ഇപ്പൊ ഉണ്ട്, ആരാ ആള് ഇവിടെ ഉള്ളതാണോ "
ഞാൻ ചേച്ചിയോട് ഉള്ളതെല്ലാം പറഞ്ഞു
പറഞ്ഞു കഴിഞ്ഞതും അവൾ ഒറ്റ ചിരിയായിരുന്നു
"ഇതിനും മാത്രം ചിരിക്കാൻ എന്താ ഉള്ളെ "
"വന്ന അന്ന് തന്നെ ഒരുത്തൻ തല്ലു വാങ്ങി എന്ന് ഞാൻ അറിഞ്ഞിരുന്നു, അത് നീയായിരുന്നോ"
അവള് അതും പറഞ്ഞു വീണ്ടും ചിരിയാണ്
"നിർത്തടി പട്ടി നിന്റെ കൊലച്ചിരി "
"ചുമ്മാ ദേഷ്യപ്പെടല്ലേ ചെക്കാ, ഞാൻ
💬 Comments
View all comments