0%

Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]

ലക്ഷ്മി " അമ്മയുടെ ചോദ്യം കേട്ടതും ഞാൻ അവളെ കലിപ്പിച്ചു ഒന്ന് നോക്കി അവള് വീണ്ടും നിന്ന് ചിരിക്കുകയാണ് "ലക്ഷ്മി എന്റെ സീനിയർ ആണമ്മേ " "അത് മാത്രമേ ഉള്ളു വേറെ ബന്ധം ഒന്നും ഇല്ല?? " ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ടാവും അമ്മ തുടർന്നു "എനിക്ക് നീ ആരെ സ്നേഹിച്ചാലും കുഴപ്പം ഇല്ല, പക്ഷെ ഇതൊന്നും ഇപ്പോഴേ സീരിയസ് ആയി വലിച്ചു തലേൽ കേറ്റാൻ നിക്കണ്ട, അവസാനം എന്തെങ്കിലും പറ്റിയാൽ നിനക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല " "ഹ്മ്മ് ശരിയമ്മേ, " "പിന്നെ അവള് ഒരു പാവമാണെന്നാണ് മാളു പറഞ്ഞത്, അവൾക്കു നിന്നെ ഇഷ്ടമായില്ലെങ്കിൽ പിന്നെ അവളെ ബുദ്ധിമുട്ടിക്കരുത് " ."ആ ശരി " "ആ എന്നാ ശരി നീ ഇന്നിനി റൂമിൽ പോകുമോ " "ആം ഞാൻ പോകും " "ആ നിന്റെ ഇഷ്ടം പോലെ ചെയ്യൂ, എന്നാൽ ശരി ഗുഡ് നൈറ്റ്‌ " "ആ ഗുഡ് നൈറ്റ് അമ്മേ " അമ്മ ഫോൺ വച്ചതും ചേച്ചി ബാത്‌റൂമിൽ കേറി കതകടച്ചു "ഇറങ്ങിവാടി ചേച്ചി നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട് " "ഞാൻ വരില്ല വന്നാൽ നീ എന്നെ ഇടിക്കും " "അതുറപ്പായും ഇടിക്കും, നീ ഇറങ്ങി വന്നില്ലെങ്കിൽ നിന്റെ ഉണ്ണിച്ചേട്ടന്റെ കാര്യം ഞാൻ ഇപ്പോ ആന്റിയോട്‌ പറയും " ആ ഭീഷണി ഏറ്റു, അവൾ ഇറങ്ങി വന്നു ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന്, അവൾ ഒരു അടിയും പ്രതീക്ഷിച്ചു കണ്ണടച്ച് നിൽക്കുകയാണ്
ഞാൻ അവളെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു "താങ്ക്സ് "

💬 Comments

View all comments