Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]
എന്ന് പറഞ്ഞു അവിടെ തന്നെ ഇരുന്നു നമ്മുടെ മിസ്സിനെ കാണാൻ വേണ്ടി ആവും, അതെന്തായാലും ഒരു തരത്തിൽ നന്നായി അല്ലെങ്കിൽ എവിടെ പോണു എന്തിനു പോണു എന്നെല്ലാം പറയേണ്ടി വന്നേനെ
ഞാനും അപ്പോൾ അത് തന്നെയാണ് ചിന്തിച്ചത്, എന്തിനാ ഞാൻ ഇപ്പൊ അവളെ കാണാൻ പോകുന്നത് ചിലപ്പോ ഇനി ഇതാണോ പ്രേമം! ആ ആയിരിക്കും , അവൾ എന്നെക്കാൾ ഒരു വയസിനു മൂത്തതാണ്
" ആ അതിനിപ്പോ എന്താ "
ഉദ്ദേശിച്ചത് ആത്മഗതം ആയിരുന്നു എങ്കിലും കുറച്ചു ഒച്ച കൂടിപ്പോയോ എന്നൊരു സംശയം
" ഏതിന് ഇപ്പൊ എന്താന്നു? "
ഞാൻ അവനോടാണ് പറഞ്ഞത് എന്ന് കരുതി ഒരുത്തൻ എന്നെ നോക്കി കലിപ്പിക്കുകയാണ്,
" അയ്യോ ചേട്ടനോടല്ല ഞാൻ സ്വന്തമായി പറഞ്ഞതാ "
അതിനു മറുപടിയായി അവൻ ഒന്നുകൂടി എന്നെ നോക്കിയിട്ട് നടന്നു പോയി
എനിക്ക് മാത്രം ഇമ്മാതിരി വള്ളികൾ ഒക്കെ എങ്ങനെ വരുന്നോ എന്തോ, എന്തായാലും പോയി അവളെ തപ്പി കണ്ടു പിടയ്ക്കാം.
അധികം തപ്പേണ്ടി വന്നില്ല സ്റ്റെപ് കയറി മുകളിൽ എത്തിയതും അവൾ അവിടെ നിൽപ്പുണ്ട്, ഫോണിൽ എന്തോ കണ്ടു ചിരിക്കുകയാണ്
" ലക്ഷ്മീ "
" ആ നീ വന്നോ ഞാൻ നിന്നെ കാത്തു നിൽക്കുകയായിരുന്നു "
എന്റെ മനസ്സിൽ രണ്ടു ലഡ്ഡു ഒരുമിച്ചു പൊട്ടി
" ശരിക്കും താൻ എന്നെ കാത്തു നിൽക്കുകയായിരുന്നു? "
" അതേടാ "
" ആഹാ എന്നാൽ പറ എന്താ കാര്യം "
" ഈ ആഗോളതാപനം ഉണ്ടാകുവാനുള്ള കാരണം എന്താ"
ഇവള് ഞാൻ രാവിലെ
💬 Comments
View all comments