Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]
പറഞ്ഞത് മനസ്സിൽ വച്ചു എനിക്കിട്ടു താങ്ങുകയാണല്ലോ
" എന്റെ പൊന്നു ലക്ഷ്മി ഞാൻ അത് അപ്പൊ വെറുതെ പറഞ്ഞതല്ലേ "
"ആണോ, അപ്പൊ വേറൊന്നും പറയാനില്ലല്ലോ ഞാൻ പൊയ്ക്കോട്ടേ "
" അങ്ങനെ പോകല്ലേടോ നമുക്ക് എന്തേലും കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു ഇരിക്കാം "
" ഡാ ചെറുക്കാ ഞാൻ നിന്റെ സീനിയർ ആണ് അത് മറക്കണ്ട "
"അതെന്താ സീനിയർ നോട് സംസാരിക്കാൻ പാടില്ലേ "
" നീ ഇന്നലെ സംസാരിച്ചതിന്റ പാട് നിന്റെ മുഖത്തുന്നു പോയോ "
വീണ്ടും അവൾ എനിക്കിട്ടൊന്നു താങ്ങി
" ഓഹ് എന്നാ ശരി ഞാൻ ആർക്കും ഒരു ബുദ്ധിമുട്ട് ആകുന്നില്ല പൊയ്ക്കോളാം "
ഞാൻ ഒരു സെന്റി അടിച്ചു നോക്കി അതെന്തായാലും ഏറ്റു
" ഡാ പോവല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ "
"ഞാനും ചുമ്മാ പറഞ്ഞതാ, നീ എന്തൊക്കെ കാണിച്ചാലും ഞാൻ പോവൂല്ല "
അവൾ ഒന്ന് ചിരിച്ചു
" ശരി നീ നിന്നെ കുറിച്ച് പറ, വീട് എവിടെയാണ് "
ഇപ്രാവശ്യം അവൾ തന്നെ തുടങ്ങി
" വീട് തൊടുപുഴ വീട്ടിൽ അച്ഛൻ അമ്മ ഒരു ചേച്ചി, ചേച്ചിടെ കല്യാണം കഴിഞ്ഞു, ഒരു കുട്ടിയുണ്ട് "
" ഞാൻ നിന്നോട് വീട് മാത്രമല്ലേ ചോദിച്ചുള്ളൂ അതിനു നീ ജാതകം മുഴുവൻ പറഞ്ഞല്ലോ "
" ഞാൻ ഇതൊക്കെ പറഞ്ഞില്ലെങ്കിൽ നിന്റെ അടുത്ത ചോദ്യം അതാവില്ലേ, ഇതാവുമ്പോ നിനക്ക് വേറെ വല്ലതും ചോദിക്കാല്ലോ "
അവൾ വീണ്ടും ഒന്നൂടെ ചിരിച്ചു, ഇവളുടെ ചിരിയാണ് സഹിക്കാൻ പറ്റില്ലാത്തതു, മൂക്കിലുള്ള
💬 Comments
View all comments