Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]
ആ മൂക്കുത്തി ചിരിയുടെ അഴക് ഇരട്ടിയാക്കുന്നു
" ഡാ പൊട്ടാ നീ എന്താ ചിന്തിച്ചു നിൽക്കുന്നത് ഞാൻ ചോദിച്ചതൊന്നും കേട്ടില്ലേ "
" ഏഹ്ഹ്, നീ എന്തേലും ചോദിച്ചോ "
' ഒലക്ക, എടാ നിനക്ക് എത്ര വയസായി എന്ന്? "
"എനിക്ക് 18, നിനക്കോ "
" ഡാ പെൺപിള്ളേരോട് പ്രായം ചോദിക്കാൻ പാടില്ല "
" എന്റെ സീനിയർ അല്ലെ അപ്പൊ 19 വയസു ഉണ്ടാവില്ലേ "
" അതൊന്നും പറയാൻ പറ്റില്ല നീ വേണേൽ കണ്ടു പിടിച്ചോ "
" മ്മ് ശരി ഞാൻ കണ്ടുപിടിച്ചോളാം, നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് "
"ആദ്യം ചേച്ചി ആയിരുന്നു പിന്നെ ലക്ഷ്മി ആയി പിന്നെ താൻ ആയി ഇപ്പൊ എടീപോടീ ആയി, ഞാൻ നിന്റെ സീനിയർ ആണ് അത് മറക്കണ്ട "
" ഇത് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പറയണം എന്നില്ല എനിക്കറിയാം, ഇപ്പൊ ഞാൻ ചോദിച്ചതിന് മറുപടി പറ വീട്ടിൽ ആരൊക്കെയുണ്ട് "
" വീട്ടിൽ അമ്മ അനിയത്തി , അച്ഛൻ ഇല്ല മരിച്ചു ആക്‌സിഡന്റ് ആയിരുന്നു "
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു
ഞാൻ പിന്നെ അച്ഛനെക്കുറിച്ചു ഒന്നും ചോദിക്കാൻ പോയില്ല
" അമ്മ എന്ത് ചെയ്യുന്നു "
" ഒന്നും ചെയ്യുന്നില്ല ആവശ്യത്തിന് സ്വത്തു ഉണ്ടാക്കിയിട്ടിട്ടാണ് അച്ഛൻ പോയത്"
" ഓ അപ്പോ നല്ല സ്ത്രീധനം കിട്ടും "
" എന്ത്? "
"അല്ല നിന്നെ കെട്ടുന്നവന് നല്ല സ്ത്രീധനം കിട്ടും എന്ന് "
"ഞാൻ പൈസ കൊടുത്തു ഭർത്താവിനെ വാങ്ങുന്നില്ല
💬 Comments
View all comments