0%

Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]

" " അല്ലേലും എനിക്ക് പൈസ ഒന്നും വേണ്ട " ഞാൻ പറഞ്ഞത് പതുക്കെ ആണെങ്കിലും അവൾ കേട്ടോ എന്നൊരു സംശയം "നീ വല്ലതും പറഞ്ഞോ " "ഏയ്യ് ഞാൻ ഒന്നും പറഞ്ഞില്ല " " എന്നിട്ട് ഞാൻ എന്തോ കേട്ടല്ലോ " " നിനക്ക് തോന്നിയതാവും " "അങ്ങനെ ആണെങ്കിൽ കൊള്ളാം " " അല്ല നീ എന്താ കെട്ടത് " ഞാൻ ഒന്ന് എറിഞ്ഞു നോക്കി " നീ ഒന്നും പറഞ്ഞില്ലല്ലോ പിന്നെ ഞാൻ എങ്ങനെയാ കേള്ക്കുന്നെ" അവൾ അതെ നാണയത്തിൽ തിരിച്ചടിച്ചു " നിന്റെ അനിയത്തി എന്താ പഠിക്കുന്നെ " " അവൾ 10 ൽ ആണ്‌ " "ഓഹ്‌ നിങ്ങൾ തമ്മിൽ 4 വയ്സു വ്യത്യാസം ഉണ്ടോ " "ഇല്ല ഞങ്ങൾ തമ്മിൽ... " അവൾ ഒന്ന് നിർത്തിയിട്ടു എന്നെ നോക്കി ചിരിച്ചു " വേല കയ്യിൽ ഇരിക്കട്ടെ മോനെ, എന്റെ പ്രായം നീ സ്വന്തമായി കണ്ടുപിടിച്ചാൽ മതി " അതും ഏറ്റില്ല ഞാൻ വീണ്ടും ചമ്മി , ചമ്മലുകൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതം ഇനിയും ബാക്കി " ഒന്ന് പറയടോ നമ്മൾ ഇത്രയും അടുപ്പം ആയില്ലേ " " എത്രയും അടുപ്പം. നമ്മൾ ഇന്നലെ കണ്ടു സംസാരിച്ചു ഇന്ന് കണ്ടു സംസാരിച്ചു അതല്ലാതെ വേറെന്തു അടുപ്പം " ഞാൻ അടുത്തത് ചോദിക്കാൻ തുടങ്ങിയതും ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു, ഇവളുടെ ഒപ്പം നിന്നാൽ സമയം പോകുന്നത് അറിയില്ല "അപ്പൊ ശരി ഞാൻ പോകുവാ " അവൾ അതും പറഞ്ഞു പോകാൻ ഒരുങ്ങി

💬 Comments

View all comments