0%

Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]

morning അഖിൽ " "മിസ്സേ മാറിപ്പോയി ഇത് afternoon ആണ് " ആരോ ഒരുത്തൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു "അത് നമുക്ക്, അഖിലിന് ഇപ്പൊ നേരം വെളുത്തതേ ഉള്ളു" വേറെ ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും എനിക്കിട്ടു കൊട്ടിയതാണെന്നു അവന്മാർക്ക് മനസ്സിലായി, അവന്മാർ ഇരുന്നു ചിരിക്കാനും തുടങ്ങി ഞാനും ഒന്ന് ചെറുതായി ചിരിച്ചു കാണിച്ചു എന്നെക്കുറിച്ച് ബാക്കികൂടി പറഞ്ഞു "പരിചയപ്പെടൽ കഴിഞ്ഞില്ലേ അപ്പൊ നമുക്ക് ക്ലാസ്സ്‌ തുടങ്ങിയാലോ " " വേണ്ട മിസ്സേ ഇന്ന് ഫസ്റ്റ് ഡേ അല്ലെ ഇന്ന് ക്ലാസ്സ്‌ വേണ്ട "
ഏതോ ഒരുത്തൻ വീണ്ടും പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു മിസ്സ്‌ എന്തോ പറയാൻ തുടങ്ങിയതും പ്യൂൺ ക്ലാസ്സിലേക്ക് വന്നു മിസ്സിന്റെ കയ്യിലേക്ക് ഒരു ബുക്ക്‌ കൊടുത്തു " അപ്പൊ സ്റ്റുഡന്റസ് ഒരു നോട്ടീസ് ഉണ്ട് വരുന്ന ബുധനാഴ്ച ഫ്രഷേഴ്‌സ് ഡേ ആയിരിക്കും, എല്ലാവരും തയാറായി വരിക " മിസ്സ്‌ പറഞ്ഞു നിർത്തിയതും പ്യൂൺ ആ ബുക്കും വാങ്ങി തിരിച്ചു പോയി " നിങ്ങള്ക്ക് ഫ്രഷേഴ്‌സ് ഡേ എന്താണെന്ന് അറിയുമോ" മിസ്സ്‌ എല്ലാവരോടുമായി ചോദിച്ചു " ഫ്രഷേഴ്‌സ് വരുമ്പോൾ അവരെ കോളേജിലേക്ക് സ്വാഗതം ചെയ്യുന്ന ദിവസം അല്ലെ " വീണ്ടും ആ ഏതോ ഒരുത്തൻ തന്നെ "സംഭവം അതൊക്കെ തന്നെ ചെറിയൊരു മാറ്റം ഉള്ളത് ഇത് ഫുൾ നിയന്ത്രിക്കുന്നത് നിങ്ങളുടെ സീനിയർസ് ആയിരിക്കും, പിന്നെ നിങ്ങളുടെ കഴിവുകൾ ഒക്കെ പുറത്തെടുക്കാനുള്ള അവസരമാണ്. ഇനി നിങ്ങൾ സ്വന്തമായി പുറത്തെടുത്തില്ലെങ്കിൽ അവന്മാർ എടുപ്പിക്കും" " അപ്പൊ സിമ്പിൾ ആയി പറഞ്ഞാൽ എല്ലാവരുടെയും അറിവോടെ അവർ ഞങ്ങളെ നാളെ റാഗ് ചെയ്യും " " ആ അങ്ങനെയും പറയാം പക്ഷെ ആരും പേടിക്കണ്ട ഒന്നും അതിരുകടക്കില്ല. ഇതെല്ലാം ഒരു തരത്തിൽ നിങ്ങളെ സഹായിക്കും അത് നിങ്ങള്ക്ക് പിന്നെ മനസ്സിലാകും " മിസ്സ്‌ പറഞ്ഞു നിർത്തിയതും ബെൽ അടിച്ചു " അപ്പൊ ഞാൻ പോവുകയാണ് നാളെ മുതൽ ശരിക്കും ക്ലാസ്സ്‌ തുടങ്ങും, ഇനി നാളെ അയ്യോ മിസ്സേ ഇന്ന് രണ്ടാം ദിവസമല്ലേ ക്ലാസ്സ്‌ ഒന്നും വേണ്ട എന്നൊന്നും പറഞ്ഞേക്കരുത് " അതും പറഞ്ഞു മിസ്സ്‌ പുറത്തേക്കിറങ്ങി മിസ്സ്‌ പുറത്തേക്ക് ഇറങ്ങാൻ കാത്തു നിന്ന് HOD ഉള്ളിലേക്ക് കയറാൻ, കയറിയതും പുള്ളി മുഖവുര ഇല്ലാതെ പറഞ്ഞു തുടങ്ങി "ഞാനാണ് നിങ്ങൾക്ക് Technology In Society എടുക്കുന്നത് അപ്പൊ നമുക്കു ക്ലാസ്സിലേക്ക് കടക്കാം " ഒരു

💬 Comments

View all comments