Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]
കണ്ടിട്ടാണ് ഒന്നും അറിയാത്ത പോലെ സംസാരിച്ചത്
"ഏതു പെണ്ണിനോട്, ഓഹ് ലക്ഷ്മിയാണോ അവളെ ഞാൻ ക്ലാസ്സിലേക്ക് വരുന്ന വഴിക്കു കണ്ടപ്പോ ജസ്റ്റ് ഒന്ന് മിണ്ടീന്നെ ഉള്ളു"
"അങ്ങനെ ആണേൽ കൊള്ളാം, മോനെ അവള് സീനിയർ ആണ് പോരാത്തതിന് ഇലക്ടോണിക്‌സും, അവന്മാർ ആരെങ്കിലും അറിഞ്ഞാൽ അടുത്ത അടിക്കുള്ള വകയാകും "
ഇവന്മാരോട് സത്യം പറയുന്നതാണ് നല്ലതു എന്ന് തോന്നിയത് കൊണ്ട് പറയാൻ തീരുമാനിച്ചു
"എടാ നിങ്ങളോട് ഞാനൊരു കാര്യം പറയാം കേൾക്കുമ്പോൾ ദേഷ്യപ്പെടരുത് കൂടെ നിക്കണം"
അവർ ഒന്നും മിണ്ടാത്തത് കൊണ്ട് ഞാൻ തുടർന്നു
" എനിക്ക് അവളെ ഇഷ്ടായി"
"ആരെ ലക്ഷ്മിയെയോ"
അവർ ഒന്ന് ഞെട്ടി
"അതെ"
"എടാ അവള് നമ്മുടെ സീനിയർ ആണ് നിന്നെക്കാൾ ഒരു വയസിനു മൂത്തതും ആണ് "
" അതിനിപ്പോ എന്താ സച്ചിനും"
"സച്ചിന്റെയും അഞ്ജലിയുടെയും കാര്യം അല്ലെ, നീ സച്ചിനും അല്ല അവൾ അഞ്ജലിയും അല്ല "
മുഴുവൻ പറയാൻ സമ്മതിക്കാതെ വിഷ്ണു ഇടയ്ക്കു കയറിപ്പറഞ്ഞു
" നീ എന്താ പറഞ്ഞു വരുന്നത് പ്രായത്തിനു മൂത്തവരെ സ്നേഹിക്കാൻ പാടില്ലേ, വിഷ്ണൂ നിനക്കെന്നെ ശരിക്കറിയാം ഞാൻ ഇതുവരെ ഏതെങ്കിലും പെണ്ണിന്റെ പിന്നാലെ പോകുന്നത് നീ കണ്ടിട്ടുണ്ടോ "
"അതില്ല എന്നാലും "
" ഒരെന്നാലും ഇല്ല, എനിക്കവളെ ഇഷ്ടമാണ് നിങ്ങള് കൂടെ നിൽക്കുമോ ഇല്ലയോ "
"അതിനു അവൾക്കു ഇഷ്ടമാകണ്ടേ "
"അതൊക്കെ ഇഷ്ടമാകും നിങ്ങൾ കൂടെ നിന്നാൽ മതി "
" ശരി നമുക്ക് നോക്കാം "
അങ്ങനെ സംസാരിക്കുന്ന സമയത്താണ് പെട്ടന്ന് നമ്മുടെ മലർ മിസ്സ് ക്ലാസ്സിലേക്ക് കയറി
💬 Comments
View all comments