0%

Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]

അപ്പൊ സ്റ്റുഡന്റസ് ഒരു നോട്ടീസ് ഉണ്ട് വരുന്ന ബുധനാഴ്ച ഫ്രഷേഴ്‌സ് ഡേ ആയിരിക്കും, എല്ലാവരും തയാറായി വരിക " മിസ്സ്‌ പറഞ്ഞു നിർത്തിയതും പ്യൂൺ ആ ബുക്കും വാങ്ങി തിരിച്ചു പോയി " നിങ്ങള്ക്ക് ഫ്രഷേഴ്‌സ് ഡേ എന്താണെന്ന് അറിയുമോ" മിസ്സ്‌ എല്ലാവരോടുമായി ചോദിച്ചു " ഫ്രഷേഴ്‌സ് വരുമ്പോൾ അവരെ കോളേജിലേക്ക് സ്വാഗതം ചെയ്യുന്ന ദിവസം അല്ലെ " വീണ്ടും ആ ഏതോ ഒരുത്തൻ തന്നെ "സംഭവം അതൊക്കെ തന്നെ ചെറിയൊരു മാറ്റം ഉള്ളത് ഇത് ഫുൾ നിയന്ത്രിക്കുന്നത് നിങ്ങളുടെ സീനിയർസ് ആയിരിക്കും, പിന്നെ നിങ്ങളുടെ കഴിവുകൾ ഒക്കെ പുറത്തെടുക്കാനുള്ള അവസരമാണ്. ഇനി നിങ്ങൾ സ്വന്തമായി പുറത്തെടുത്തില്ലെങ്കിൽ അവന്മാർ എടുപ്പിക്കും" " അപ്പൊ സിമ്പിൾ ആയി പറഞ്ഞാൽ എല്ലാവരുടെയും അറിവോടെ അവർ ഞങ്ങളെ നാളെ റാഗ് ചെയ്യും " " ആ അങ്ങനെയും പറയാം പക്ഷെ ആരും പേടിക്കണ്ട ഒന്നും അതിരുകടക്കില്ല. ഇതെല്ലാം ഒരു തരത്തിൽ നിങ്ങളെ സഹായിക്കും അത് നിങ്ങള്ക്ക് പിന്നെ മനസ്സിലാകും " മിസ്സ്‌ പറഞ്ഞു നിർത്തിയതും ബെൽ അടിച്ചു " അപ്പൊ ഞാൻ പോവുകയാണ് നാളെ മുതൽ ശരിക്കും ക്ലാസ്സ്‌ തുടങ്ങും, ഇനി നാളെ അയ്യോ മിസ്സേ ഇന്ന് രണ്ടാം ദിവസമല്ലേ ക്ലാസ്സ്‌ ഒന്നും വേണ്ട എന്നൊന്നും പറഞ്ഞേക്കരുത് " അതും പറഞ്ഞു മിസ്സ്‌ പുറത്തേക്കിറങ്ങി മിസ്സ്‌ പുറത്തേക്ക് ഇറങ്ങാൻ കാത്തു നിന്ന് HOD ഉള്ളിലേക്ക് കയറാൻ, കയറിയതും പുള്ളി മുഖവുര ഇല്ലാതെ പറഞ്ഞു തുടങ്ങി "ഞാനാണ് നിങ്ങൾക്ക് Technology In Society എടുക്കുന്നത് അപ്പൊ നമുക്കു ക്ലാസ്സിലേക്ക് കടക്കാം " ഒരു

💬 Comments

View all comments