0%

Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]

പിന്നെ എന്നോട് ഇങ്ങനെ ചോദിച്ചൂന്നും ഞാൻ ഇങ്ങനെ പറഞ്ഞൂന്നും അമ്മേനെ വിളിച്ചു പറയല്ലട്ടോ, എന്നോട് പെട്ടീം കിടക്കേം എടുത്തോണ്ട് ഇപ്പൊ തന്നെ ഇങ്ങു പോരാൻ പറയും ആള് " "ഹ്മ്മ് ശരി ശരി ഞാൻ പറയുന്നില്ല " താങ്ക്സ് ആന്റി എന്നും പറഞ്ഞു കവിളിൽ ഒരുമ്മയും കൊടുത്തു ഞാൻ അടുക്കളയിലേക്കു പോയി, അവന്മാറ് അപ്പോഴും ലീലാന്റി യുടെ അടുത്തുണ്ട് അവർ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ട്
ഞാൻ അടുക്കളയിൽ എത്തുമ്പോൾ ചേച്ചി എന്തോ കാര്യമായി ഉണ്ടാക്കുകയാണ് "വായിൽ വച്ചു കഴിക്കാൻ പറ്റുമോ " എന്റെ ശബ്ദം കെട്ടു ചേച്ചി തിരിഞ്ഞു നോക്കി "നീ കഴിക്കണ്ട ഞാൻ ആ പിള്ളേർക്ക് കൊടുത്തോളം " ഇത്രയും നാള് കാണാതിരുന്ന ആളുകൾ പെട്ടന്ന് ഒരു ദിവസം കണ്ടുമുട്ടുമ്പോൾ സംസാരിക്കാനുള്ള ബുദ്ധിമുട്ടൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായില്ല, ഒരു അനിയനോടുള്ള എല്ലാ സ്വാതന്ത്ര്യവും ചേച്ചിടെ സംസാരത്തിൽ ഉണ്ടായിരുന്നു "ചേച്ചി കല്യാണം കഴിക്കുന്നില്ലേ... " "വന്ന ഉടനെ നിനക്കിതല്ലാതെ വേറൊന്നും ചോദിക്കാനില്ലേ, ഇവിടെ അമ്മേടെ വക എന്നും ഉണ്ട് ഇനി നീ കൂടെ തുടങ്ങു " " എന്താണ് വല്ല ചുറ്റിക്കളിയും ഉണ്ടോ " " ഉണ്ടെങ്കിൽ " "ഉണ്ടെങ്കിൽ ഞാൻ ആന്റിയോട്‌ പറയാം, നമുക്ക് നടത്താം " "മോൻ അങ്ങനെ ബുദ്ധിമുട്ടണം എന്നില്ല, സമയമാകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം " " അപ്പൊ ആരോ ഉണ്ട്, പോരട്ടെ പോരട്ടെ കഥ പോരട്ടെ " " എന്ത് കഥ എന്റെ കല്യാണത്തിന് സമയമാകുമ്പോൾ ഞാൻ പറഞ്ഞോളാം എന്നാ പറഞ്ഞെ അല്ലാതെ " "ഉവ്വ ഞാൻ വിശ്വസിച്ചു, നീ കളിക്കാതെ കാര്യം പറയടി ചേച്ചീ, ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ആന്റിയെ വിളിച്ചു നിനക്കൊരാളെ ഇഷ്ടമാ എന്ന് പറയും " " പിന്നെ നീ പറയില്ല എന്നെനിക്കറിയില്ലേ, നീ എന്റെ മുത്തല്ലേ " "ആഹാ ഞാൻ ഇപ്പൊ കാണിച്ചു തരാം " ഞാൻ അവിടെ നിന്ന് ആന്റിയെ ഉറക്കെ വിളിച്ചു "ആന്റീ..." ആന്റി ഹാളിൽ ഇരുന്നു തന്നെ വിളികേട്ടു " എന്താടാ " " ഈ ചേച്ചിക്ക്.. ഹ്മ്മ് ഹ്മ്മ് " എന്നെ മുഴുവൻ പറയാൻ സമ്മതിക്കാതെ ചേച്ചി എന്റെ വായ പൊത്തി " എടാ കളിക്കല്ലേ പ്ലീസ്, ഞാൻ പറയാം " "അവസാനം ചേച്ചി കീഴടങ്ങി " " ആ അങ്ങനെ വഴിക്കു വാ "
അപ്പോഴേക്കും ഞാൻ വിളിച്ചതിന്റെ കാര്യം അറിയാൻ ആന്റി

💬 Comments

View all comments