Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]
നിന്നതിലും കൂടുതൽ അവിടെ ആയിരുന്നു, ചേച്ചിയുടെ അമ്മയുടെ പേര് ഷീല എന്നായിരുന്നു ഞാനും എന്റെ ചേച്ചിയും ലീലാന്റി എന്ന് വിളിക്കും,
വീടിന്റെ മുറ്റത്തു ഒരു പുളിമരം ഉണ്ടായിരുന്നു ,ഓണം ആകുമ്പോൾ അച്ഛൻ അതിൽ ഊഞ്ഞാൽ കെട്ടിത്തരും. അതിൽ ഞങ്ങൾ ആടിയ സമയങ്ങൾ ഒക്കെ എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്, പക്ഷെ ചേച്ചിയെ കണ്ടപ്പോൾ എനിക്ക് മനസ്സിലാവാത്തതു എന്താണെന്ന് അറിയില്ല
ഒരിക്കൽ ആ ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുമ്പോൾ ഞാൻ എഴുന്നേറ്റു നിന്ന് ആടാൻ നോക്കി, കാലു തെന്നി താഴെ വീണു, അന്ന് എന്റെ ചേച്ചിയും മാളുചേച്ചിയും ഭയങ്കര കരച്ചിൽ ആയിരുന്നു, ആ ഒരു സംഭവത്തോടെ അച്ഛൻ ഊഞ്ഞാൽ കെട്ടുന്ന പരിപാടി നിർത്തി
ഞാൻ അഞ്ചിൽ പഠിക്കുന്ന സമയത്താണ് അവർ അവിടുന്ന് സ്ഥലം വിറ്റു പോകുന്നത്, എന്റെ അന്നത്തെ പ്രായം ആകാം അവർ പോയതിൽ എനിക്ക് വിഷമം ഒന്നും തോന്നിയില്ല, എനിക്ക് ഇവർ പോയാലും വേറെ കൂട്ടുകാർ ഉണ്ടല്ലോ അതായിരുന്നു അന്നത്തെ മൈൻഡ്
അതിൽ പിന്നെ ചേച്ചിയെ ഇപ്പൊ ഇവിടെ വച്ചാണ് കാണുന്നത്
"അതിനു ചേച്ചിടെ പേരെന്നാ വാണി എന്നാക്കിയത് "
"എന്റെ പേര് എന്നും വാണി എന്ന് തന്നെയായിരുന്നു "
"എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ "
"അതിനു ഞാൻ എന്ത് ചെയ്യാനാ, നീ എന്നെ എന്നും വിളിച്ചിരുന്നത് മാളുചേച്ചി എന്നല്ലേ അതാവും "
" അല്ല അപ്പൊ എന്നെ എങ്ങനെ മനസ്സിലായി "
"നീ തന്നെ അല്ലെ എല്ലാം പറഞ്ഞു തന്നത് "
"എപ്പോ "
"ക്ലാസ്സിൽ ഇൻട്രൊഡക്ഷൻ ടൈമിൽ "
"ഓഹ് അതാണ് അല്ലാതെ ആളെ കണ്ടു മനസ്സിലായതല്ല
💬 Comments
View all comments