Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]
ഉണ്ടാക്കുന്ന ശബ്ദം കോളേജ് മുഴുവൻ മുഴങ്ങും
“സർ ഇന്ന് സ്ട്രൈക്ക് ആണ്, ഞങ്ങൾക്കൊന്നു ഇവരോട് സംസാരിക്കണം “
സ്ട്രൈക്ക് വിളിച്ചു വന്ന ആളുകളിൽ ഒരാൾ ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന സാറിനോട് പറഞ്ഞു, അത് കേട്ടതും ആള് ബുക്കും എടുത്തു വെളിയിലേക്കു പോയി
സ്ട്രൈക്കിനുള്ള കാരണം പറയുവാനായി ഒരാൾ അകത്തേക്ക് കയറാൻ തുടങ്ങിയതും, ഒരു കൈ അയാളെ തടഞ്ഞുനിർത്തി
“അത് വേണ്ടമോനെ മെക്കാനിക്കൽ ക്ലാസ്സിൽ ഞങ്ങൾ തന്നെ പറഞ്ഞോളാം,അതിനായി നീ ഉള്ളിൽ കേറണ്ട “
ആദ്യം ക്ലാസ്സിൽ കയറാൻ നോക്കിയ ആൾ ഇലക്ട്രോണിക്സ് ആണ്, തടഞ്ഞു നിർത്തിയ ആൾ മെക്കും. ആ ഒരു സംഭവത്തോടെ ഇവിടെ ബ്രാഞ്ച് സ്പിരിറ്റ് എത്രത്തോളം ഉണ്ടെന്നു മനസ്സിലായി
തടഞ്ഞു നിർത്തിയ ആൾ തന്നെ ഉള്ളിൽ കയറി സംസാരിച്ചു തുടങ്ങി
“സുഹൃത്തുക്കളെ. നിങ്ങൾ ഇന്ന് പത്രത്തിൽ വായിച്ചുകാണും സമാധാനപരമായി റോഡ് ഉപരോധം നടത്തിക്കൊണ്ടിരുന്ന നമ്മുടെ കുറച്ചു പ്രവർത്തകരെ, മുഖ്യമന്ത്രിയുടെ പോലീസ് പേപ്പട്ടിയെ തല്ലുന്നത് പോലെയാണ് തല്ലിച്ചതച്ചത്, അതിനു പ്രതിക്ഷേധ സൂചകമായി ABBP ഇന്ന് കേരളം മുഴുവൻ പഠിപ്പു മുടക്കുകയാണ്.എല്ലാവരും ഞങ്ങളോട് സഹകരിക്കണം “
അയാൾ പറഞ്ഞു നിർത്തിയതും അതുകേൾക്കാൻ കാത്തുനിന്ന ഞങ്ങൾ ചാടി എഴുന്നേറ്റു, കുറച്ചുപേർ മാത്രം എഴുന്നേൽക്കാതെ അവിടെ ഇരുന്നു
“ഞങ്ങൾ പോകില്ല ഞങ്ങൾ പഠിക്കാൻ വന്നതാ “
പോകാതെ ഇരുന്നതിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു
“നീ പോകണ്ട, അവിടെ തന്നെ ഇരുന്നോ ആര് നിന്നെയൊക്കെ പഠിപ്പിക്കും എന്ന് ഞങ്ങൾ ഒന്ന് നോക്കട്ടെ”
ആദ്യം ക്ലാസ്സിൽ കയറാൻ നോക്കി ചമ്മിപ്പോയ ആളാണ്
“ഡാ വിഷയമാക്കണ്ട, പുതിയ പിള്ളേരല്ലേ ഞാൻ ഡീൽ ചെയ്തോളാം,”
ക്ലാസ്സിൽ കയറി
💬 Comments
View all comments