0%

Chapter Title : പ്രാണേശ്വരി 3 [പ്രൊഫസർ]

സ്ട്രൈക്ക് പറഞ്ഞ ചേട്ടൻ അവനെ സമാധാനിപ്പിച്ചു, എന്നിട്ട് എഴുന്നേൽക്കാതെ ഇരുന്ന പിള്ളേരുടെ അടുത്തേക്ക് ചെന്ന് ചെവിയിൽ എന്തോ പറഞ്ഞു, അത്രയും നേരം എഴുന്നേൽക്കാതെ ഇരുന്നവന്മാർ അത് കഴിഞ്ഞതും എഴുന്നേറ്റു. ഒരു അടി പ്രതീക്ഷിച്ചതു അങ്ങനെ ഒഴിവായിപ്പോയി സ്ട്രൈക്ക് കഴിഞ്ഞു ഇറങ്ങിയതും അവളെ കാണാൻ നോക്കി പറ്റിയില്ല, പിന്നെ അവന്മാർ തെറിപറഞ്ഞപ്പോൾ അവരുടെ കൂടെ കേറിപ്പോയി, കോളേജിൽ നിന്നും 10 min ദൂരമേയുള്ളൂ ഭൂതത്താൻകെട്ട് ഡാം, ഞാൻ ആഷിക്കിന്റെ പിന്നിലും പാറ്റയും ചന്തുവും p.v യുടെ പിന്നിലും ആണ് കയറിയിരിക്കുന്നത്. ആഷിക് മര്യാദക്ക് മാത്രേ വണ്ടി ഓടിക്കൂ, pv അങ്ങനല്ല അവനു വണ്ടി എടുത്തുകഴിഞ്ഞാൽ പ്രാന്താണ്, ചന്തു വണ്ടിയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്. പാറ്റക്ക് പിന്നെ ഇതൊന്നും ഒരു വിഷയമല്ല വണ്ടി ഓടിക്കാൻ അറിയാത്തതുകൊണ്ടാവും
ഭൂതത്താൻകെട്ട് ഡാം എത്തുന്നതിനു മുന്പായി ഒരു ആർച് ഉണ്ട് അത് കണ്ടപ്പോൾ മനസ്സിലായി സ്ഥലം എത്തിയെന്നു .എല്ലാവരും ഇവിടെ ആദ്യമായാണ് വരുന്നത് അതിന്റെ ഒരു സന്തോഷം ഉണ്ട് എല്ലാവർക്കും ,ഡാം എത്തിയപ്പോൾ കുറേപ്പേർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചൂണ്ട ഇടുന്നുണ്ട്, നമ്മൾ പിന്നെ വന്നത് അതിനല്ലല്ലോ വന്നതും എല്ലാം പണി തുടങ്ങി, ദൂരെ നിന്ന് വന്ന ആളുകൾ ഒക്കെ ഉണ്ട് അവരുടെ കൂടെ ഉള്ള പെണ്ണുങ്ങളെ എല്ലാം വായിൽ നോക്കുകയാണ്, തെണ്ടികൾ എന്നോടും കൂടെ പറഞ്ഞൂടെ ഞാനും കൂടുമല്ലോ, അല്ല വിളിച്ചില്ലേലും നമ്മൾ കൂടും അങ്ങനെ അവരുടെ കൂടെ വായിൽ നോട്ടം തുടർന്നു വണ്ടിയിൽ നിന്നും ഇറങ്ങി പാലം കടന്നു പഴയ ഭൂതത്താൻ കെട്ടിലേക്കു നടന്നു, ആദ്യമായി ചെല്ലുന്നവർക്കും വഴി മനസ്സിലാക്കാൻ വല്യ

💬 Comments

View all comments